Times Kerala

നത്തിങ് ഫോൺ 2എ ഈ മാസം എത്തും

 
നത്തിങ് ഫോൺ 2എ ഈ മാസം എത്തും

നത്തിങ്ങിന്റെ പുതിയ ഫോൺ നത്തിങ് ഫോൺ 2a ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുന്നു. എന്നാൽ ഫോണിന്റെ ലോഞ്ച് തിയതി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. നേരത്തെ നത്തിങ് ഇന്ത്യയിൽ അവതരിപ്പിച്ച നത്തിങ് ഫോണും നത്തിങ് ഫോൺ 2വും മികച്ച അഭിപ്രായമാണ് വരുന്നത്. തുടർന്നാണ് ബജറ്റ് ഫ്രണ്ട്ലി ഫോണായി നത്തിങ് 2എ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നത്.

നിലവിൽ ഈ ഫോണിന്റെ വിവരങ്ങൾ പങ്കിട്ട് ഒരു ടീസർ വീഡിയോ നത്തിങ് ഇന്ത്യയുടെ ട്വിറ്റർ പേജിൽ എത്തിയിട്ടുണ്ട്. ദിവസേനയുള്ള ഉപയോ​ഗത്തിന് ഒരുപാട് ഉപകാരപ്പെടുന്ന ഫോണായിരിക്കും ഇതെന്നാണ് നത്തിങ് അവകാശപ്പെടുന്നത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ നത്തിങ് ഫോൺ 2എയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 7200 പ്രോസസർ ആയിരിക്കും ഈ സ്മാർട്ട്‌ഫോണിന് കരുത്ത് നൽകുന്നത്.

ഈ ഫോണിന്റെ പ്രൈമറി ക്യാമറ 50എപി സാംസങ് ISOCELL S5KGN9 ആയിരിക്കും. 50എംപിയുടെ തന്നെ ISOCELL JN1 അൾട്രാ വൈഡ് ആംഗിൾ ലെൻസും ഈ ഫോണിൽ സ്ഥാനം പിടിച്ചേക്കാം. 

Related Topics

Share this story