Times Kerala

സ്മാര്‍ട്ട് ഫോണുകളില്‍ വമ്പനാകാന്‍ നത്തിങ് 2 ഇന്നെത്തും

 
സ്മാര്‍ട്ട് ഫോണുകളില്‍ വമ്പനാകാന്‍ നത്തിങ് 2 ഇന്നെത്തും

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഏറെ തരംഗം തീര്‍ത്ത സ്മാര്‍ട്ട് ഫോണാണ് നത്തിങ് ഫോണ്‍. നേരത്തെ നത്തിങ്ങിന്റെ ആദ്യ ഫോണായ നത്തിങ് 1 വിപണി കീഴടക്കിയിരുന്നു. ഇപ്പോഴിതാ ഇതിന്റെ രണ്ടാം പതിപ്പ് അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. നത്തിങ് ഫോണ്‍ 2ന് ശക്തിപകരുന്നത് സ്‌നാപ്ഡ്രാഗണ്‍ 8പ്ലസ് ജെന്‍ 1 ആണെന്ന് കമ്പനി അറിയിച്ചു. ഏറ്റവും കുറഞ്ഞ വേരിയന്റിന് 8 ജിബിറാമും, 128ജിബി സ്റ്റോറേജുമാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടത്തില്‍  ദുബായ് ലുലു മാള്‍, ലണ്ടനിലെ നത്തിങ് സോഹോ സ്റ്റോര്‍, ന്യുയോര്‍ക്കിലെ നത്തിങ് കിയോസ്‌ക്, ടോക്കിയോോ എന്നിവിടങ്ങളിലായിരിക്കും നത്തിങ് 2, ഇയര്‍ 2 എന്നിവ ലഭ്യമാകുന്നത്.  ഷന്‍സെന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിവൈഡി ഇലക്ട്രോണിക്സിന്റെ, തമിഴ്നാട്ടിലുള്ള ഫാക്ടറിയിലായിരുന്നു ഫോണിന്റെ നിര്‍മ്മാണം നടന്നത്. 40,000 രൂപ മുതലാണ് ഫോണിന് വില വരുന്നതെന്നാണ് വിവരം.  

Related Topics

Share this story