Times Kerala

 6 ജി റേഡിയോ സംവിധാനവുമായി നോക്കിയ; വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടികൾക്ക് പരിഹാരം

 
6 ജി റേഡിയോ സംവിധാനവുമായി നോക്കിയ; വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടികൾക്ക് പരിഹാരം
 
മനുഷ്യന്റെ ആറ് ഇന്ദ്രിയങ്ങൾക്ക് സമമായി പ്രവർത്തിക്കാനാകുന്ന 6ജി റേഡിയോ ഉപകരണമാണ് നോക്കിയ അവതരിപ്പിച്ചിരിക്കുന്നത്. ട്രാൻസ്മിറ്ററും റിസീവറും ചേർന്ന ഉപകരണത്തിലൂടെ നെറ്റ്വർക്കിനെ സെൻസറുകളാക്കി മാറ്റുന്ന പ്രക്രിയയാണ് റേഡിയോ ചെയ്യുന്നത്. വസ്തുക്കളുടെ അകലവും സ്ഥാനവും വേഗതയും തിരിച്ചറിയുന്നതിന് ഇത് സഹായകമാകും. കൂടാതെ ഇതിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾക്ക് അനുസൃതമായി നടപടിയെടുക്കാനും ഈ ഉപകരണം സഹായിക്കുമെന്ന് നോക്കിയയുടെ ബെംഗളൂരുവിലെ ഗവേഷണ വിഭാഗം ഡയറക്ടർ പൊന്നി കൃഷ്ണമൂർത്തി വ്യക്തമാക്കി. വാഹനങ്ങളിൽ 6ജി സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഉപകരണങ്ങൾ യാഥാർത്ഥ്യമാകുന്നതോടെ
കൂട്ടിയിടി ഉൾപ്പെടെയുള്ള അപകടങ്ങൾ മുൻകൂട്ടി മനസിലാക്കി ഓട്ടോമാറ്റിക്കായി ബ്രേക്ക് ചെയ്യാനാകും.

Related Topics

Share this story