Times Kerala

 ഇനി ട്വീറ്റും റീട്വീറ്റുമില്ല, പകരം പോസ്റ്റുകളും റീപോസ്റ്റുകളും; എക്‌സിന് പുതിയ ഭാഷ

 
ഇനി ട്വീറ്റും റീട്വീറ്റുമില്ല, പകരം പോസ്റ്റുകളും റീപോസ്റ്റുകളും; എക്‌സിന് പുതിയ ഭാഷ
 സാൻഫ്രാൻസിസ്കോ: ഇലോൺ മസ്ക് ട്വിറ്ററിന്റെ പേര് 'എക്സ്' എന്നാക്കിയത് കഴിഞ്ഞ ദിവസങ്ങളിൽ ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ എക്സിന്റെ ബീറ്റ അപ്‌ഡേറ്റില്‍ മാറ്റങ്ങൾ കൊണ്ടുവരുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. 'ട്വീറ്റുകൾ' എന്ന പദത്തിന് പകരം 'പോസ്റ്റുകൾ' എന്നും 'റീട്വീറ്റുകൾ' എന്ന ഫീച്ചറിന്റെ പേര് 'റീപോസ്റ്റുകൾ' എന്നും മാറ്റിയേക്കുമെന്നാണ് എക്സ് ന്യൂസ് ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നത്.അതേസമയം,എക്സിലൂടെ ബാങ്കിങ് ഉൾപ്പെടെ മറ്റ് സേവനങ്ങളും ലഭ്യമാക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. 1990 കളിലാണ് ടെസ്ല മേധാവി കൂടിയായ മസ്കിന് എക്സിനോ‌ട് ആകർഷണം തോന്നുന്നത്. ഓൺലൈൻ ബാങ്കിങ് സേവന പ്ലാറ്റ്ഫോമായ X.com ഡൊമെയ്ൻ 2017 ൽ മസ്ക് വാങ്ങുകയുണ്ടായി. ഇതിന് പിന്നാലെയാണ് ട്വിറ്ററിന്റെ പരമ്പരാഗത ലോ​ഗോയായ നീലക്കിളിയെ മാറ്റി 'എക്സ്' ലോഗോയാക്കിയത്.

Related Topics

Share this story