Times Kerala

ഇനി കൂടുതല്‍ സുരക്ഷ; ഐഫോണില്‍ പാസ്‌കീ ഫീച്ചർ അവതരിപ്പിച്ച് വാട്‌സാപ്പ് 

 
ചിത്രങ്ങള്‍ക്ക് മാത്രമല്ല ഇനി ടെക്‌സ്റ്റ് മെസേജിനും 'വ്യൂ വണ്‍സ്' ;പുതിയ  ഫീച്ചറുമായി വാട്‌സാപ്പ്

വാട്‌സാപ്പ് ചാറ്റുകളുടെ സ്വകാര്യത നമ്മളെല്ലാം ഏറെ പ്രാധാന്യം നല്‍കുന്ന ഒന്നാണ്. ആ സ്വകാര്യത ഉറപ്പുനല്‍കുന്നതിനായി നിരവധി ഫീച്ചറുകള്‍ വാട്‌സാപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോൾ ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായി പാസ് കീ വെരിഫിക്കേഷന്‍ സംവിധാനം കൊണ്ടുവന്നിരിക്കുകയാണ് വാട്‌സാപ്പ്. ആറ് മാസങ്ങള്‍ക്ക് മുമ്പ് ആന്‍ഡ്രോയിഡ് പതിപ്പില്‍ ഈ ഫീച്ചര്‍ അവതിരിപ്പിച്ചിരുന്നു. അക്കൗണ്ടുകളുടെ വെരിഫിക്കേഷന്‍ പ്രക്രിയ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്.

പാസ് കീ സൗകര്യം വരുന്നതോടെ വാട്‌സാപ്പില്‍ ലോഗിന്‍ ചെയ്യുന്നതിന് എസ്എംഎസ് വഴിയുള്ള വണ്‍ ടൈം പാസ് കോഡിന്റെ ആവശ്യം ഇല്ലാതാവും. ഇതിന് പകരം ഫേഷ്യല്‍ റെക്കഗ്നിഷന്‍, ബയോമെട്രിക്‌സ്, ആപ്പിള്‍ പാസ് കീ മാനേജറില്‍ ശേഖരിച്ച പിന്‍ എന്നിവ ഉപയോഗിച്ച് അക്കൗണ്ട് വെരിഫൈ ചെയ്യാൻ കഴിയും.

നിങ്ങളുടെ സിം കാര്‍ഡിന്റെ പകര്‍പ്പുണ്ടാക്കുകയോ, ഫോണിലെ ഒടിപി ഏതെങ്കിലും വിധത്തില്‍ കൈക്കലാക്കുകയോ ചെയ്താല്‍ വാട്‌സാപ്പ് മറ്റൊരാള്‍ക്ക് ഹാക്ക് ചെയ്യാൻ പറ്റുക എളുപ്പമാണ്. എന്നാല്‍ പാസ് കീയുടെ സംരക്ഷണത്തിലാണെങ്കില്‍ ആ ആശങ്ക ആവശ്യമില്ല.
 

Related Topics

Share this story