Times Kerala

വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് പ്രായപരിധി നിശ്ചയിച്ച് മെറ്റ; പിന്നാലെ വിമർശനം

 
ചാറ്റ് ബാക്കപ്പുകൾ ഇനി സൗജന്യമായിരിക്കില്ല; വാട്സ്ആപ്പ് പോളിസിയിൽ മാറ്റം

വാട്സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി കുറച്ച് മാതൃകമ്പനിയായ മെറ്റ. ഉപയോക്താക്കളുടെ പ്രായ പരിധി 16 ൽ നിന്ന് 13 ലേക്കാണ് വെട്ടിക്കുറച്ചത്. യുകെയിലും യൂറോപ്യൻ യൂണിയനിലും മെറ്റയുടെ പുതിയ നയം വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. പ്രായപരിധി കുറച്ച് കൊണ്ടുള്ള പ്രഖ്യാപനം ഫെബ്രുവരിയിലാണ് സോഷ്യൽ മീഡിയ കമ്പനി നടത്തിയത്.

ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും ഉടമസ്ഥാവകാശമുള്ള മെറ്റയു​ടെ പരിഷ്കാരത്തിനെതിരെ കനത്ത വിമർശനമാണ് ലോകമെങ്ങും ഉയരുന്നത്. 16-ൽ നിന്ന് 13 വയസ്സായി വയസ് കുറയ്‌ക്കുന്നത് തെറ്റായ തീരുമാനമാണെന്ന് വിദഗ്ധർ വിമർശിക്കുന്നു. മന:ശാസ്ത്രജ്ഞർ ഉൾപ്പടെയുള്ളവർ നൽകിയ മുന്നറിയിപ്പിനെ മെറ്റ അവഗണിച്ചതിനെതിരെ പ്രതിഷേധം പുകയുന്നു.

ലാഭം മാത്രമാണ് വാട്സ്ആപ്പ് ലക്ഷ്യമാക്കുന്നതെന്ന് സ്മാർട്ട്ഫോൺ ഫ്രീ ചൈൽഡ്ഹുഡ് ​ഗ്രൂപ്പ് ആരോപിച്ചു. 12 വയസ് മുതൽ  ഉപയോ​ഗിക്കാൻ അനുവദിക്കുന്നത് കുട്ടികൾക്ക് തെറ്റായ സന്ദേശം നൽകും. കുട്ടികളുടെ സുരക്ഷയ്‌ക്കും മാനസികാരോഗ്യത്തിനും മെറ്റ വിലകൽപ്പിക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. ചൂണ്ടിക്കാട്ടി.

Related Topics

Share this story