Times Kerala

  വോയിസ് മെസേജ് പോലെ ഇനി വീഡിയോ മെസേജുകളും; പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ് 

 
newss
  വോയിസ് മെസേജ് പോലെ വീഡിയോ മെസേജുകളും അയക്കാവുന്ന പുതിയ ഫീച്ചര്‍ ആണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. എളുപ്പത്തില്‍ ആശയവിനിമയം നടക്കാന്‍ സഹായിക്കുന്ന ഷോര്‍ട്ട് വീഡിയോ മെസേജ് എന്ന ഫീച്ചറാണ് വാട്ട്സ്ആപ്പ് ഉപയോക്താക്കളിലേക്ക് എത്തിച്ചിരിക്കുന്നത്. വോയ്‌സ് ഐക്കണില്‍ തന്നെയാണ് ഓപ്ഷന്‍ ചേഞ്ച് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വോയ്‌സ് ഐക്കണില്‍ ടാപ്പ് ചെയ്യുമ്പോള്‍ വീഡിയോ മെസേജ് ആക്ടിവേറ്റ് ആകും. 60 സെക്കന്‍ഡ് വരെയുള്ള വീഡിയോ മെസേജായി അയക്കാന്‍ 
ഇതുവഴി സാധിക്കും.സാധാരണ ലഭിക്കുന്ന വിഡിയോകളെക്കാള്‍ വ്യത്യസ്തത ഇതിന് ഉണ്ടായിരിക്കുകയും ചെയ്യും. വീഡിയോ റെക്കോര്‍ഡ് ചെയ്ത് ലഭിക്കന്നയാള്‍ക്ക് ഇതിന്റെ ശബ്ദം കേള്‍ക്കണമെന്നില്ല. എന്നാല്‍ ഒരു തവണകൂടി ടാപ്പ് ചെയ്താല്‍ ശബ്ദം കേള്‍ക്കാം. വൃത്താകൃതിയലായിരിക്കും ഇത്തരം സന്ദേശങ്ങള്‍ ചാറ്റ് വിന്‍ഡോയില്‍ ദൃശ്യമാകുക.

Related Topics

Share this story