Times Kerala

'ജിയോ സാവൻ ഫ്രീ'; 269 രൂപയുടെ കിടിലൻ പ്ലാനുമായി ജിയോ
 

 
'ജിയോ സാവൻ ഫ്രീ'; 269 രൂപയുടെ കിടിലൻ പ്ലാനുമായി ജിയോ

മുംബൈ: വരിക്കാർക്കായി പുതിയ പ്ലാനുകളുമായി ജിയോ സാവൻ. ജിയോ സാവൻ പ്രൊ സബ്സ്ക്രിപ്ഷൻ  ബൻഡിൽഡ് പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. 269 രൂപ മുതലുള്ള 28 ദിവസത്തെ വാലിഡിറ്റിയോട് കൂടിയ പ്ലാനുകളാണ് ഇത്. 

പ്ലാനനുസരിച്ച് ദിവസവും 1.5 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും എസ്എംഎസും ഉപഭോക്താക്കൾക്ക് ലഭിക്കും. ഇതോടൊപ്പം ജിയോ സാവൻ സബ്സ്ക്രിപ്ഷൻ പ്ലാനും ഫ്രീയാണ്. 

പരസ്യങ്ങളില്ലാതെ പാട്ട് കേൾക്കാനാകുമെന്നതാണ് ജിയോ സാവൻ പ്രൊ സബ്സ്ക്രിപ്ഷന്റെ ഏറ്റവും വലിയ  പ്രത്യേകത. കൂടാതെ അൺലിമിറ്റഡ് ജിയോ ട്യൂൺസ്, അൺലിമിറ്റഡ് ഡൗൺലോഡ്, ഉയർന്ന നിലവാരമുള്ള ഓഡിയോ എന്നിവയും ലഭ്യമാകും. ഈ ഓഫർ പുതിയതായി ജിയോ സാവൻ ഉപയോഗിക്കുന്നവർക്കും ജിയോയുടെ സേവനങ്ങൾ നിലവിൽ ഉപയോഗിക്കുന്നവർക്കും ആസ്വദിക്കാനാകും. 

Related Topics

Share this story