Times Kerala

 ജെബിഎൽ “പെർഫെക്റ്റ് സൗണ്ട് ഫോർ എവരി മൂഡ്”കാമ്പെയ്ൻ  അവതരിപ്പിക്കുന്നു

 
 ജെബിഎൽ “പെർഫെക്റ്റ് സൗണ്ട് ഫോർ എവരി മൂഡ്”കാമ്പെയ്ൻ  അവതരിപ്പിക്കുന്നു
 

ഹർമാനിൽ നിന്നുള്ള ജനപ്രിയ ഓഡിയോ ബ്രാൻഡായ ജെബിഎൽ, വരാനിരിക്കുന്ന അഖിലേന്ത്യാ തലത്തിലുള്ള ഉത്സവ ഉപഭോക്തൃ (ഡിജിറ്റൽ) കാമ്പെയ്- “പെർഫെക്റ്റ് സൗണ്ട് ഫോർ എവരി മൂഡ്പ്രഖ്യാപിക്കുന്നതിന്റെ ആവേശത്തിലാണ്.  50 ദിവസത്തെ ഡിജിറ്റൽ കാമ്പെയ്ൻ ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രവർത്തിക്കാൻ കഴിയുന്ന, ഒരു ജെബിഎൽ ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ ഹെഡ്ഫോൺ എങ്ങനെ ഉണ്ടെന്ന് എടുത്തുകാണിക്കുന്നു. ഉത്സവത്തിന് മുന്നോടിയായുള്ള ഷോപ്പിംഗിന്റെ തിരക്ക് മുതൽ വീട്ടിലേക്കുള്ള യാത്രയുടെ വിവരിക്കാനാവാത്ത സന്തോഷം വരെയും അതിനിടയിലുള്ള എല്ലാ കാര്യങ്ങളിലും, ഓരോ മൂഡിനുമായി ഒരു ജെബിഎൽ ഒപ്പമുണ്ട്. ജെബിഎല്ലിന്റെ അതിശയിപ്പിക്കുന്ന ശബ്ദ ഗുണനിലവാരവും സജീവമായ നോയ്സ് ക്യാൻസലേഷനും ഉപയോഗിച്ച്, ആളുകൾക്ക് അവരുടെ സ്വകാര്യ ലോകത്ത് മുഴുകാനും ലോകം രൂപാന്തരപ്പെടുത്താനും ഉത്സവങ്ങളുടെ എല്ലാ ശബ്ദമേളങ്ങളും ശ്രവിക്കാനും കഴിയും.

പരമ്പരാഗത പരസ്യ രീതികളിൽ നിന്ന് വ്യത്യസ്തമായി, വർഷത്തെ ജെബിഎൽ ദീപാവലി കാമ്പെയ്ൻ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ഉപഭോക്താക്കളുമായി ഇടപഴകുന്ന ഒരു ഉള്ളടക്കത്തിലൂന്നിയ സമീപനമാണ് സ്വീകരിക്കുന്നത്. ലക്ഷ്യമിടുന്ന പ്രേക്ഷകരുമായി ആഴമാർന്ന തലത്തിൽ വൈവിധ്യമാർന്ന പിന്തുണയ്ക്കലിലൂടെ ബന്ധിപ്പിക്കുന്നതിന് ആപേക്ഷികവും സർഗ്ഗാത്മകവുമായ ഉള്ളടക്കത്തിന്റെ ശക്തി കാമ്പെയ്ൻ പ്രയോജനപ്പെടുത്തുന്നു.

പുതിയ ഉള്ളടക്ക വിന്യാസ സമീപനത്തിന്റെ മികച്ച ഉദാഹരണങ്ങളിലൊന്നായി, ‘മ്യൂട്ട് ദി വേൾഡ് പെർഫോർമർവിഭാഗത്തിന് തുടക്കം കുറിക്കാനായി ജെബിഎൽ ക്രിക്ബസ്സുമായി പങ്കാളിത്തത്തിലേർപ്പെട്ടിട്ടുണ്ട്. സഹകരണം ക്രിക്കറ്റ് പ്രേമികൾക്ക് ഒരു ഓർമ്മപ്പെടുത്തലായി പ്രവർത്തിക്കാൻ ലക്ഷ്യമിടുന്നു. മത്സരങ്ങൾ കാണുമ്പോൾ ജെബിഎൽ ഉപയോഗിച്ച് അവർക്ക് അതിശയിപ്പിക്കുന്ന ഓഡിയോ അനുഭവം ആസ്വദിക്കാൻ കഴിയും.

കൂടാതെ, ഡൽഹി, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, ബാംഗ്ലൂർ എന്നിവിടങ്ങളിലെ പ്രധാന വിമാനത്താവള ടെർമിനലുകളിൽ ജെബിഎൽമ്യൂട്ട് ദി വേൾഡ് വിത്ത് പെർഫക്റ്റ് സൗണ്ട്കാമ്പെയ്ൻ സ്ഥാപിച്ചിട്ടുണ്ട്. തിരക്കേറിയ വിമാനത്താവളങ്ങളിലും വിമാനങ്ങളിലും സ്വന്തം ഇടങ്ങൾക്കായി നിരന്തരം തിരയുന്ന യാത്രക്കാരെ നയിക്കുന്ന ജെബിഎല്ലിന്റെ മുൻനിര പ്രീമിയം നോയ്സ് ക്യാൻസലേഷൻ ഉൽപ്പന്നങ്ങൾ കാമ്പെയ്ൻ എടുത്തുകാട്ടുന്നു.

ഉപഭോക്താക്കൾക്ക് ജെബിഎൽ ഹെഡ്ഫോണുകൾ കൂടുതൽ സ്വീകാര്യവും ലാഭകരവുമാക്കുന്നതിന്, ക്യാഷ്ബാക്ക് ഡീലുകൾ വാഗ്ദാനം ചെയ്യുന്നതിനായി ബ്രാൻഡ് പ്രമുഖ ബാങ്കുകളുമായി പങ്കാളിത്തത്തിലേർപ്പെട്ടിട്ടുണ്ട്. അവിശ്വസനീയമായ ക്യാഷ്ബാക്ക് ഓഫറുകൾ 2023 ഒക്ടോബർ 1 മുതൽ നവംബർ 20 വരെ ലഭ്യമാകും. ഇത് ദീപാവലി സീസണിൽ ജെബിഎല്ലിന്റെ മികച്ച ശബ്ദത്തിന്റെ സന്തോഷം എല്ലാവർക്കും അനുഭവിച്ചറിയാൻ കഴിയുമെന്ന് ഉറപ്പാക്കുന്നു.

നമ്മൾ പ്രകാശത്തിന്റെ ഉത്സവം ആഘോഷിക്കുമ്പോൾ, സംഗീതത്തിന്റെയും സാങ്കേതികവിദ്യയുടെയും മാന്ത്രികത ഉപയോഗിച്ച് ഹൃദയങ്ങളെയും ഭവനങ്ങളെയും പ്രകാശിപ്പിക്കുന്നതിൽ ജെബിഎല്ലിന് അഭിമാനമുണ്ട്. ഞങ്ങളുടെ ദീപാവലി ഡിജിറ്റൽ പരസ്യ കാമ്പെയ്ൻ ദീപാവലിയുടെ ആത്മാവിനെ പ്രതിധ്വനിപ്പിക്കുന്ന നൂതനമായ അനുഭവങ്ങളിലൂടെ ഉത്സവ കാലത്തിന്റെ ആഹ്ളാദം വർദ്ധിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ്. ഐക്യവും ഒത്തൊരുമയും ജീവിതത്തിന്റെ മാധുര്യമാർന്ന സിംഫണിയും നിറഞ്ഞ ഒരു ദീപാവലി ആശംസിക്കുന്നു.” ​വിക്രം ഖേർ, വൈസ് പ്രസിഡന്റ്, ലൈഫ്സ്റ്റൈൽ, ഹർമാൻ ഇന്ത്യ പറഞ്ഞു.​

ജെബിഎൽ ഉൽപ്പന്നങ്ങളിലെ ഉത്സവ ഓഫറുകൾ:

  • 25% വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് അല്ലെങ്കിൽ 1 ഇഎംഐ സൗജന്യം
  • 2999/- രൂപയ്ക്ക് മുകളിലുള്ള ജെബിഎൽ ഉൽപ്പന്നങ്ങൾക്ക് പലിശ രഹിത ഇഎംഐ

ഉപഭോക്തൃ ഓഫറുകൾ എല്ലാ പ്രധാന റീട്ടെയിലർമാരിലും www.JBL.com- വെബ്സൈറ്റിലും ലഭ്യമാണ്.

Related Topics

Share this story