Times Kerala

ഐടെല്‍ എസ്23 അവതരിപ്പിച്ചു 

 
ഐടെല്‍ എസ്23 അവതരിപ്പിച്ചു 
 

കൊച്ചി: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായ ഐടെല്‍ പുതിയ പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ഐടെല്‍ എസ്23 അവതരിപ്പിച്ചു. 9000 രൂപയില്‍ താഴെയുള്ള വിഭാഗത്തില്‍ മെമ്മറി ഫ്യൂഷനുമായുള്ള ഇന്ത്യയുടെ ആദ്യ 16ജിബി റാം ഫോണാണിത്. രാജ്യത്തെ മൊബൈല്‍ വ്യവസായത്തില്‍ നാഴികക്കല്ലാകുന്ന എസ്23 16ജിബി ആമസോണിലൂടെ ആദ്യം അവതരിപ്പിക്കുന്നത്. എ60, പി40 തുടങ്ങിയ മോഡലുകളുമായി 8000 രൂപ വിഭാഗത്തില്‍ ഇതിനകം ആയിരങ്ങളുടെ ഹൃദയം കവര്‍ന്ന ഐടെല്‍ ആമസോണിലൂടെ 8799 രൂപയ്ക്ക് പുതിയ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചുകൊണ്ട് 10000 രൂപ വിലവരുന്ന സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ആധിപത്യം പുലര്‍ത്താന്‍ ഒരുങ്ങുകയാണ്.

 

എസ്23 ഈ വിഭാഗത്തില്‍ മികവ് പുനര്‍ നിര്‍വചിക്കുന്നു. വളരെ വ്യക്തമായ 50എംപി പിന്‍ ക്യാമറയും ഫ്ളാഷോടു കൂടിയ 8എംപി മുന്‍ ക്യാമറയുമുണ്ട്. എസ്23 8ജിബി വേരിയന്‍റിലും ലഭ്യമാണ്. വിവിധ റീട്ടെയില്‍ ചാനലുകളിലും ലഭ്യമാകും.

 

ഇന്നത്തെ ഉപഭോക്താക്കള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് തിരയുന്നവരുമാണെന്നും ഉപയോഗാവശ്യമനുസരിച്ചാണ് തെരഞ്ഞെടുക്കുന്നതെന്നും മൊബൈലുകള്‍ ഇപ്പോള്‍ വെറുമൊരു ഉപകരണമല്ല, ജീവിതശൈലിയുടെ തന്നെ ഭാഗമാണെന്നും സവിശേഷമായ ഫീച്ചറുകളിലൂടെ നൂതന സേവനങ്ങളാണ് ഐടെല്‍ എന്നും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതെന്നും ഐടെല്‍ ഇന്ത്യ സിഇഒ അരിജീത് തലപത്ര പറഞ്ഞു.

 

5000 എംഎഎച്ച് ബാറ്ററി, 6.6 ഇഞ്ച് എച്ച്ഡി+ഐപിഎസ് വാട്ടര്‍ഡ്രോപ് ഡിസ്പ്ലേയുമായി എസ്23 സമാനതകളില്ലാത്ത അനുഭവം പകരും. സ്റ്റാറി ബ്ലാക്ക്, മിസ്റ്ററി വൈറ്റ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. ഇത് രണ്ട് വകഭേദങ്ങളില്‍ ലഭ്യമാണ്. 8ജിബി + 8ജിബി റാം ആമസോണില്‍ മാത്രം; 4 ജിബി + 4ജിബി റാം റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ ലഭ്യമാണ്.

 

Related Topics

Share this story