Times Kerala

 ഐക്യൂഒഒ നിയോ 7 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു

 
 ഐക്യൂഒഒ നിയോ 7 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു
 കൊച്ചി: നിയോ 6, നിയോ 7 എന്നിവയുടെ വിജയത്തിനു തുടര്‍ച്ചയായി ഉന്നത പ്രകടനം നടത്തുന്ന സ്‌മാര്‍ട്ട്‌ ഫോണ്‍ ബ്രാന്‍ഡ്‌ ആയ ഐക്യുഒഒ നിയോ 7 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു. ജൂലൈ 15 മുതല്‍ വില്‍പന ആരംഭിക്കുന്ന ഇതിന്റെ പ്രീ ബുക്കിങ്‌ ആമസോണിലും ഐക്യൂഒഒ ഇ-സ്‌റ്റോറിലും ആരംഭിച്ചിട്ടുണ്ട്‌. 8 ജിബി, 128 ജിബി പതിപ്പിന്‌ 34,999 രൂപയും (ഫലത്തിലുള്ള വില 31,999 രൂപ) 12 ജിബി 256 ജിബി പതിപ്പിന്‌ 36,999 രൂപയും (ഫലത്തിലുള്ള വില 34,999 രൂപ) ആണ്‌ പ്രീ ബുക്കിങ്‌ വില. പ്രീ ബുക്കിങ്‌ നടത്തുന്നവര്‍ക്ക്‌ രണ്ടു വര്‍ഷ വാറണ്ടിക്കു പുറമെ ഒരു വര്‍ഷ അധിക വാറണ്ടിയും ലഭിക്കും. ഡ്യൂവല്‍ ചിപ്‌ പവര്‍, അത്യാധുനീക ക്യുവല്‍കോം സ്‌നാപ്‌ഡ്രാഗന്‍ 8 പ്ലസ്‌ ജെന്‍1 മൊബൈല്‍ പ്ലാറ്റ്‌ഫോം, ഇന്‍ഡിപെന്‍ഡന്റ്‌ ഗെയിമിങ്‌ ചിപ്‌ തുടങ്ങിയവയുമായാണ്‌ ഇതെത്തുന്നത്‌. ഉന്നത പ്രകടനം ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ സംബന്ധിച്ച്‌ ഏറെ പ്രിയപ്പെട്ടതായിരിക്കും 7 പ്രോ എന്ന്‌ ഇതേക്കുറിച്ചു പ്രതികരിക്കവെ ആമസോണ്‍ ഇന്ത്യ വയര്‍ലെസ്‌ ആന്റ്‌ ഹോം എന്റര്‍ടൈന്‍മെന്റ്‌ ഡയറക്ടര്‍ രഞ്‌ജിത്ത്‌ ബാബു പറഞ്ഞു. ഇന്നത്തെ യുവ ഉപഭോക്തക്കളെ തൃപ്‌തിപ്പെടുത്തും വിധം അതുല്യമായ പ്രകടനവും ഗെയിമിങ്‌ ശേഷിയുമാണ്‌ തങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന്‌ ഐക്യുഒഒ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫിസര്‍ നിപുണ്‍ മാര്യ പറഞ്ഞു. ഇതിനു മുന്‍പുള്ള നിയോ പരമ്പരയിലെ ഉപകരണങ്ങളെ പോലെ തന്നെ നിയോ 7 പ്രോയും ഉപഭോക്താക്കള്‍ ഇഷ്ടപ്പെടുമെന്നുറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Topics

Share this story