Times Kerala

ഐഫോൺ 16 ല്‍ കൂടുതൽ റാമും, സ്റ്റോറേജും 

 
 ഇന്ത്യയിൽ ഡെവലപ്പർ ജോലികളെ പിന്തുണയ്ക്കാൻ ഒരുങ്ങി ആപ്പിൾ
ഇനി മാസങ്ങൾ മാത്രമേയുള്ളൂ ഐഫോണിൻ്റെ ഏറ്റവും പുതിയ പതിപ്പായ ഐഫോണ്‍ 16 പുറത്തിറങ്ങാന്‍. പതിവുപോലെത്തന്നെ ഇത് ചർച്ചകളിൽ ഇടം നേടിക്കഴിഞ്ഞു.

ഇത്തവണ ഐഫോണിന് ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജൻസിലധിഷ്ഠിതമായ ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന മാറ്റങ്ങളാണുണ്ടാവുകയെന്നാണ് വിവരം. 

ഇക്കുറി ഐഫോൺ മോഡലുകൾ എത്തുക എ.ഐ. ഫീച്ചറുകള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനായി കൂടുതല്‍ റാന്‍ഡം ആക്‌സസ് മെമ്മറിയും (റാം) സ്റ്റോറേജും നല്‍കിയാവുമെന്നാണ് സൂചന.

Related Topics

Share this story