Times Kerala

വൻ മാറ്റങ്ങളോടെ ഐഫോണ്‍ 15 സീരീസ് വിപണിയില്‍; ഫീച്ചേഴ്സ് അറിയാം 

 
വൻ മാറ്റങ്ങളോടെ ഐഫോണ്‍ 15 സീരീസ് വിപണിയില്‍; ഫീച്ചേഴ്സ് അറിയാം

ഐഫോണ്‍ 15 ശ്രേണിയില്‍ ഉള്‍പ്പെട്ട ഫോണുകൾ വിപണിയില്‍ അവതരിപ്പിച്ച് ആപ്പിള്‍. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് മോഡലുകളാണ് പുറത്തിറക്കിയത്. ഫോണ്‍ കൂടാതെ സീരീസ് 9, അള്‍ട്ര 2 എന്നീ വാച്ചുകളും ആപ്പിള്‍ ഔദ്യോഗികമായി പുറത്തിറക്കിയിട്ടുണ്ട്.  

കഴിഞ്ഞ വര്‍ഷം പ്രോ മോഡലുകളില്‍ മാത്രം ലഭ്യമായ ഡൈനാമിക് ഐലന്‍ഡ് ഉള്‍പ്പെടുത്തിയാണ് ഇത്തവണ സീരീസിലെ എല്ലാ ഫോണുകളും അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിളിന്റെ എല്ലാ ഐഫോണ്‍ മോഡലുകളും യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എത്തുന്നുണ്ട്.

ക്യാമറയിൽ ഐഫോണ്‍ 15 പ്രോ 48MP പ്രൈമറി ക്യാമറ, 12MP ടെലിഫോട്ടോ, 12MP അള്‍ട്രാവൈഡ് ക്യാമറ എന്നിവയുമായാണ് വരുന്നത്. ഐഫോണ്‍ 15, 15 പ്ലസ് ഫോണുകളില്‍ യഥാക്രമം 6.1 ഇഞ്ച് 6.7 ഇഞ്ച് ഡിസ്‌പ്ലേകള്‍ ആണുള്ളത്. സൂപ്പര്‍ റെറ്റിന എ്ക്‌സ്ഡിആര്‍ ഡിസ്‌പ്ലേയില്‍ 1600 നിറ്റ്‌സ് എച്ച്ഡിആര്‍ ബ്രൈറ്റ്‌നെസ് ഉണ്ട്. വെയിലുള്ള സ്ഥലങ്ങളില്‍ പരമാവധി 2000 നിറ്റ്‌സ് ബ്രൈറ്റ്‌നെസ് ലഭിക്കും.
ഏഴു ക്യാമറ ലെന്‍സിന് തുല്യമെന്നാണ് 15 സീരീസിലെ ക്യാമറയെക്കുറിച്ച ആപ്പിള്‍ പറയുന്നത്. മികച്ച ലോ-ലൈറ്റ്, ലെന്‍സ് ഫ്‌ലെയര്‍ ഫ്രീ ഫോട്ടോകള്‍ ഇതിലൂടെ എടുക്കാന്‍ കഴിയും. എ16 ബയോണിക് ചിപ്പ് ആണ് ഫോണുകളില്‍ ഉപയോഗിച്ചിട്ടുള്ളത്.

പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക. സെപ്റ്റംബര്‍ 15 മുതല്‍ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്യാൻ സാധിക്കും. സെപ്റ്റംബര്‍ 22 മുതലാണ് വിതരണം ആരംഭിക്കുക.

Related Topics

Share this story