Times Kerala

ഐഫോണ്‍ 15 നിര്‍മാണം ഇന്ത്യയില്‍ ആരംഭിച്ചു തുടങ്ങി
 

 
ഐഫോണ്‍ 15 നിര്‍മാണം ഇന്ത്യയില്‍ ആരംഭിച്ചു തുടങ്ങി

ചെന്നൈ: ആപ്പിളിന്റെ ഏറ്റവും പുതിയ പതിപ്പായ ഐഫോണ്‍ 15ന്റെ നിര്‍മാണം തമിഴ്നാട്ടില്‍ ആരംഭിച്ചു. ശ്രീപെരുമ്പത്തൂരിലെ ഫോക്സ്കോണ്‍ ടെക്നോളജി ഗ്രൂപ്പിന്റെ പ്ലാന്റിലാണ് നിര്‍മാണം ആരംഭിച്ചത്. ചൈനയില്‍ നിന്നുള്ള ഐഫോണ്‍ നിര്‍മാണം കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഇന്ത്യയില്‍ ഉത്പാദനം കൂട്ടാനുള്ള തീരുമാനമുണ്ടായത്. പുതിയ ഐഫോണുകളുടെ ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം വര്‍ദ്ധിപ്പിക്കാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്.

മാര്‍ച്ച് അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം ആകെ ഐഫോണ്‍ ഉത്പാദനത്തിന്റെ ഏഴ് ശതമാനം ഇപ്പോള്‍ ഇന്ത്യയിലാണ്. ഇറക്കുമതി ചെയ്യുന്ന നിര്‍മാണ ഘടകങ്ങളുടെ ലഭ്യതയും ഫോക്സ്കോണ്‍ ഫാക്ടറിയിലെ ഉത്പാദന വേഗതയും അനുസരിച്ചേ ഇന്ത്യയിലെ ഐഫോണ്‍ 15 നിര്‍മാണത്തിന്റെ പുരോഗതിയിൽ വ്യക്തത വരൂ.


 

Related Topics

Share this story