Times Kerala

 ഇൻസ്റ്റഗ്രാം വീണ്ടും പണിമുടക്കി

 
insta
 സാൻഫ്രാൻസിസ്കോ: മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാം ലോകവ്യാപകമായി പണിമുടക്കിയതായി റിപ്പോർട്ട്.  മണിക്കൂറുകൾക്കകം തകരാർ പരിഹരിക്കുകയും ചെയ്തു. ഇന്ത്യൻ സമയം പുലർച്ചെ 3.15ഓടെയാണ് ഇൻസ്റ്റഗ്രാം പ്രവർത്തനം നിലച്ചത്.സേവനങ്ങൾ അൽപനേരത്തേക്ക് തടസപ്പെട്ടതായി ഇൻസ്റ്റഗ്രാം വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കുന്നതില്‍ ചില പ്രശ്നങ്ങളുണ്ടായതായും ഉപഭോക്താക്കളോട് ക്ഷമചോദിക്കുന്നുവെന്നും ഇൻസ്റ്റഗ്രാം ട്വീറ്റ് ചെയ്തു.

Related Topics

Share this story