Times Kerala

 പുതിയ സ്മാർട്ട്‌ഫോണുമായി ഇൻഫിനിക്‌സ്‌; 5,000 എം.എ.എച്ച് ബാറ്ററി, 50 മെഗാപിക്‌സൽ ക്യാമറ

 
പുതിയ സ്മാർട്ട്‌ഫോണുമായി ഇൻഫിനിക്‌സ്‌; 5,000 എം.എ.എച്ച് ബാറ്ററി, 50 മെഗാപിക്‌സൽ ക്യാമറ
 

പുതിയ സ്മാർട്ട്‌ഫോൺ അവതരിപ്പിച്ച് ഇൻഫിനിക്‌സ് കമ്പനി. ഇൻഫിനിക്‌സ് സ്മാർട്ട് 8 പ്രോ എന്നാണ് മോഡലിന്റെ പേര്. സ്മാർട്ട് 8 പരമ്പരയിലെ പുതിയ മോഡലാണിത്. 50 മെഗാപിക്‌സലിന്റെ ബാക്ക് ക്യാമറയാണ് പ്രധാന പ്രത്യേകത. 6.6 ഇഞ്ചിന്റെ ഐപിഎസ് എൽ.സി.ഡി ഡിസ്‌പ്ലെയാണ് ഉപയോഗിച്ചിരിക്കുന്നത്. 500നിറ്റ്‌സ് ആണ് ഡിസ്‌പ്ലെ. മീഡിയടെക് ഹീലിയോ ജി36 എസ്.ഒ.സിയാണ് പ്രൊസസർ. 8ജിബി റാം, ആൻഡ്രോയിഡ് 13(ഗോ എഡിഷൻ), 5000 എം.എ.എച്ച് ബാറ്ററി, 10 വാട്ടിന്റെ ചാർജർ എന്നിവയൊക്കൊണ് മറ്റു പ്രത്യേകതകൾ. കമ്പനി ഇതുവരെ വിലവിവരം പുറത്തുവിട്ടിട്ടില്ല. 4ജിബി, 8ജിബി, 64 ജിബി, 128 ജിബി റാമിൽ മോഡൽ ലഭ്യമാകും എന്നാണ് വിവരം. വെളള, റെയിൻബോ ബ്ലൂ, ഗോൾഡ്, ബ്ലാക്ക് എന്നീ നിറങ്ങളിലും ലഭിക്കും.

Related Topics

Share this story