Times Kerala

 ഓപ്പണ്‍എഐയെയും ഗൂഗിളിനെയും പിന്നിലാക്കി ഇന്ത്യയിലെ എഐ സ്റ്റാര്‍ട്ടപ്പായ ജിവി ലോകത്ത് ഒന്നാമത്

 
 ഓപ്പണ്‍എഐയെയും ഗൂഗിളിനെയും പിന്നിലാക്കി ഇന്ത്യയിലെ എഐ സ്റ്റാര്‍ട്ടപ്പായ ജിവി ലോകത്ത് ഒന്നാമത്
 

മെഡിക്കല്‍ മേഖലയ്ക്ക് മാത്രമായി വികസിപ്പിച്ച ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (എല്‍എല്‍എം) ആയ ജിവി മെഡ്എക്സ് ഓപ്പണ്‍ മെഡിക്കല്‍ എല്‍എല്‍എം ലീഡര്‍ബോര്‍ഡ്  ലോക റാങ്കിംഗില്‍ ഒന്നാമത്. ഓപ്പണ്‍ എഐയുടെ ജിപിടി-4 ഗൂഗിളിന്‍റെ മെഡ്-പാം2 എന്നിവയെ പിന്നിലാക്കിയാണ് ഇന്ത്യന്‍ ആരോഗ്യ മേഖലയിലെ സ്റ്റാര്‍ട്ടപ്പായ ജിവിയുടെ മുന്നേറ്റം. സ്കോര്‍ബോര്‍ഡിലെ ഒന്‍പത് വിഭാഗങ്ങളിലും ശരാശരി 91.65 സ്കോര്‍ നേടിയാണ് ജിവി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഭാരത് പേ ചീഫ് പ്രൊഡക്ട് ഓഫീസര്‍ അങ്കുര്‍ ജെയിന്‍, റെഡ്ഡി വെഞ്ച്വേര്‍സ് ചെയര്‍മാന്‍ ജിവി സഞ്ജയ് റെഡ്ഡി എന്നിവരാണ് ജിവിയുടെ സ്ഥാപകര്‍. 

 

ഹഗ്ഗിംഗ് ഫെയ്സ്, എഡിന്‍ബറോ യൂണിവേഴ്സിറ്റി, ഓപ്പണ്‍ ലൈഫ് സയന്‍സ് എഐ  എന്നീ മുന്‍നിര എഐ പ്ലാറ്റ്ഫോമുകളാണ് മെഡിക്കല്‍ മേഖലയ്ക്ക് വേണ്ടി മാത്രം വികസിപ്പിച്ച എല്‍എല്‍ എമ്മുകളുടെ പ്രകടനം വിലയിരുത്താനുള്ള റാങ്കിംഗ് പ്രക്രിയ സങ്കടിപ്പിച്ചത്. വിവിധ പരീക്ഷകളും ഗവേഷണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള എല്‍എല്‍എമ്മുകളുടെ ശേഷിയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. എയിംസ്, നീറ്റ് എന്നീ ഇന്‍ഡ്യന്‍ മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍, യുഎസ്  മെഡിക്കല്‍ ലൈസന്സ് പരീക്ഷകള്‍, ക്ലിനിക്കല്‍ നോളജ്, മെഡിക്കല്‍ ജനിറ്റിക്സ്, പ്രൊഫഷണല്‍ മെഡിസിന്‍ എന്നിവയിലെ വിശദമായ വിലയിരുത്തലുകള്‍ എന്നിവ നടത്തിയതില്‍ നിന്നാണ് ജിവി മെഡ്എക്സ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 

 

ലക്ഷക്കണക്കിനു വരുന്ന മെഡിക്കല്‍ ഗവേഷണ പ്രബന്ധങ്ങള്‍, ജേര്‍ണലുകള്‍, ക്ലിനിക്കല്‍ നോട്ടുകള്‍ തുടങ്ങി നിരവധി സ്രോതസുകളാണ് ജിവി മെഡ്എക്സിന് വേണ്ടി ജിവി ഉപയോഗപ്പെടൂത്തിയിട്ടുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ഡാറ്റാ ശേഖരമാണ് ജിവിയുടേത്.

 

രോഗികളുടെ പരിചരണം വര്‍ദ്ധിപ്പിക്കുന്നതിന് കൃത്രിമബുദ്ധി പ്രയോജനപ്പെടുത്തുക എന്നതാണ് തങ്ങളുടെ ദൗത്യം. ഈ പ്ലാറ്റ്ഫോം ഡയഗ്നോസ്റ്റിക്സ് ത്വരിതപ്പെടുത്തി ഉയര്‍ന്ന കൃത്യത ഉറപ്പാക്കി  എല്ലാവര്‍ക്കും കൃത്യസമയത്തും കൃത്യവുമായ ചികിത്സ ലഭ്യമാക്കുന്നുവെന്ന് ജിവി സഹസ്ഥാപകനും സിഇഒയുമായ അങ്കുര്‍ ജെയിന്‍ പറഞ്ഞു.

 

ആഗോളതലത്തില്‍ എല്ലാവര്‍ക്കും മികച്ച ആരോഗ്യ പരിരക്ഷ ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ദൗത്യം. ഒരു ബില്യണിലധികം ആളുകളിലേക്ക് ജിവിയെ എത്തിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ തങ്ങളുടെ എല്‍എല്‍എം ഘഘങ ഏറ്റവും മികച്ചതായതില്‍ അഭിമാനമുണ്ടെന്ന് സഹസ്ഥാപകനും ചെയര്‍മാനുമായ സഞ്ജയ് റെഡ്ഡി പറഞ്ഞു.

Related Topics

Share this story