Times Kerala

യൂട്യൂബ് മേധാവിയായി ഇന്ത്യന്‍ വംശജന്‍ നീല്‍ മോഹന്‍

 
യൂട്യൂബ് മേധാവിയായി ഇന്ത്യന്‍ വംശജന്‍ നീല്‍ മോഹന്‍
 വാഷിങ്ടണ്‍: യൂട്യൂബിന്റെ മേധാവിയായി ഇന്ത്യന്‍ വംശജനായ നീല്‍ മോഹനെ നിയമിച്ചു. യൂട്യൂബ് മേധാവി സ്ഥാനത്തെ ഒമ്പത് വര്‍ഷത്തെ സേവനത്തിന് ശേഷം സൂസന്‍ ഡയാന്‍ വോജിസ്‌കി സി.ഇ.ഒ. സ്ഥാനമൊഴിയുന്നതിന് പിന്നാലെയാണ് നീല്‍ ആ സ്ഥാനത്തേക്ക് എത്തുന്നത്. യൂട്യൂബിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറായി പ്രവര്‍ത്തിക്കുകയായിരുന്നു നീല്‍ മോഹന്‍. 2008-ല്‍ ആണ് നീല്‍ മോഹന്‍ ചീഫ് പ്രൊഡക്റ്റ് ഓഫീസറായി യൂട്യൂബില്‍ ചുമതലയേറ്റത്. മോഹന്‍ മൈക്രോസോഫ്റ്റ്, സ്റ്റിച്ച് ഫിക്‌സ് എന്നീ കമ്പനികളില്‍ ജോലി ചെയ്തിട്ടുണ്ട്.

Related Topics

Share this story