Times Kerala

 

എച്ച്എംഡി ആദ്യത്തെ ഫീച്ചര്‍ ഫോണായ എച്ച്എംഡി 105 അവതരിപ്പിച്ചു

 

 
  എച്ച്എംഡി ആദ്യത്തെ ഫീച്ചര്‍ ഫോണായ എച്ച്എംഡി 105 അവതരിപ്പിച്ചു   
 

കൊച്ചി: നോക്കിയ ഫോണ്‍ നിര്‍മാതാക്കളായ എച്ച്എംഡി ആദ്യത്തെ ഫീച്ചര്‍ ഫോണ്‍ എച്ച്എംഡി 105 ഇന്ത്യയില്‍ അവതരിപ്പിച്ചു. എച്ച്എംഡി ഫോണുകളുടെ മികവിനൊപ്പം സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാതെ പോലും സുരക്ഷിതമായും തടസങ്ങളില്ലാതെയും യുപിഐ പേയ്‌മെന്റ് ഇടപാടുകള്‍ നടത്താന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന ഇന്‍ബില്‍റ്റ് യുപിഐ ആപ്ലിക്കേഷനുമായാണ് ഫോണ്‍ വരുന്നത്. മികച്ച മള്‍ട്ടിമീഡിയ ഫീച്ചറുകള്‍, വോയ്‌സ് അസിസ്റ്റന്‍സ്, വലിയ ഡിസ്‌പ്ലേ എന്നിവയുമുണ്ടാവും. ഓട്ടോ കോള്‍ റെക്കോര്‍ഡിങ്, ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷ്, വയര്‍ഡ്-വയര്‍ലെസ് എഫ്എം റേഡിയോ എന്നിവയുള്‍പ്പെടെയുള്ള ഏറ്റവും പുതിയ ഫീച്ചറുകളും എച്ച്എംഡി105ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

ദീര്‍ഘമായ സ്റ്റാന്‍ഡ്‌ബൈ സമയം ഉറപ്പാക്കി 1000 എംഎഎച്ച് ബാറ്ററിയോടെയാണ് ഫോണ്‍ വരുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, പഞ്ചാബി, മറാഠി, ഗുജറാത്തി, ബംഗാളി, തമിഴ്, തെലുങ്ക് എന്നിവയുള്‍പ്പെടെ 9 ഭാഷകള്‍ എച്ച്എംഡി 105 പിന്തുണയ്ക്കും. ഒരു വര്‍ഷത്തെ റീപ്ലേസ്‌മെന്റ് ഗ്യാരന്റിയും എച്ച്എംഡി ഉറപ്പുനല്‍കുന്നു. ചാര്‍ക്കോള്‍, പര്‍പ്പിള്‍, നീല എന്നീ മൂന്ന് നിറഭേദങ്ങളില്‍ എച്ച്എംഡി 105 ഇന്ത്യയില്‍ ലഭ്യമാകും. 999 രൂപയാണ് വില.

 

ആക്‌സസ് ചെയ്യാവുന്ന സാങ്കേതികവിദ്യ നല്‍കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത അടിവരയിടുന്നതാണ് പുതിയ എച്ച്എംഡി 105, എച്ച്എംഡി 110 ഡിവൈസുകളെന്ന് എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യ ആന്‍ഡ് എപിഎസി വൈസ് പ്രസിഡന്റ് രവി കുന്‍വാര്‍ പറഞ്ഞു.

Related Topics

Share this story