Times Kerala

 ഇന്ത്യയില്‍ ഐ ഫോണ്‍ നിര്‍മാണം ടാറ്റാ ഗ്രൂപ്പിന് നൽകി സർക്കാർ 

 
ഇന്ത്യയില്‍ ഐ ഫോണ്‍ നിര്‍മാണം ടാറ്റാ ഗ്രൂപ്പിന് നൽകി സർക്കാർ
 ന്യൂഡല്‍ഹി: ഇന്ത്യയിലെ ഐ ഫോണ്‍ നിര്‍മാണം ടാറ്റാ ഗ്രൂപ്പിന് നല്‍കി കേന്ദ്രം. ആഭ്യന്തര, ആഗോള കമ്പോളത്തിനുള്ള ഐ ഫോണുകള്‍ ടാറ്റ നിര്‍മിക്കും. രണ്ടര വര്‍ഷത്തിനുള്ളില്‍ നിര്‍മാണം ആരംഭിക്കുമെന്ന് കേന്ദ്ര ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഇതോടെ രാജ്യത്ത് ഐഫോണ്‍ നിര്‍മിക്കുന്ന ആദ്യ കമ്പനിയായി ടാറ്റ മാറും. ലോക വിപണിയില്‍ തന്നെ ടാറ്റയുടെ വിവിധ ഉത്പന്നങ്ങള്‍ക്ക് മികച്ച മാര്‍ക്കറ്റുണ്ട്. ആപ്പിളിന് വേണ്ടിയാണ് ടാറ്റ ഗ്രൂപ്പ് ഐഫോണുകള്‍ നിര്‍മിക്കുക. ആപ്പിളിന്റെ കരാര്‍ നിര്‍മാണ കമ്പനിയായിരുന്ന വിസ്ട്രോണിന്റെ ഇന്ത്യയിലെ നിര്‍മാണ യൂണിറ്റ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായി.

Related Topics

Share this story