Times Kerala

ഇന്ത്യയിൽ ഗാലക്സി Z Fold5, Z Flip5 എന്നിവ പുറത്തിറക്കി സൂപ്പർ പ്രീമിയം വിഭാഗത്തിൽ 50% വിപണി വിഹിതം സാംസങ് ലക്ഷ്യമിടുന്നു: ടിഎം റോഹ്

 
xdvds
 

സമീപകാലത്ത് പുറത്തിറക്കിയ ഗാലക്സി Z Fold5, Z Flip5 എന്നിവ അഞ്ച് തലമുറകളായി ഞങ്ങൾ നേടിയ അറിവിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ ഏറ്റവും നൂതനമായ ഫോൾഡബിൾ അനുഭവം നൽകുന്നുടിഎം റോഹ്, പ്രസിഡന്റ് & ഹെഡ്, എംഎക്സ് ബിസിനസ്, സംസങ് ഇലക്ട്രോണിക്സ് പറഞ്ഞു.

പുതിയ ഫോൾഡബിൾ സ്മാർട്ട്‌ഫോണുകളായ ഗാലക്സി Z Fold5, Z Flip5 എന്നിവ വിട്ടുവീഴ്ചയില്ലാത്ത ഫ്ലെക്സിബിലിറ്റിയും ഫ്ലെക്സ് ഹിഞ്ച്, ഫ്ലെക്സ് ക്യാം, ഫ്ലെക്സ് വിൻഡോ എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന ഫീച്ചറുകളും നൽകുന്നു,” റോഹ് പറഞ്ഞു.

മികച്ച പ്രീമിയം ഗാലക്‌സി ഫീച്ചറുകളും ഏറ്റവും ഒതുക്കമുള്ളതും ലളിതമാക്കിയതുമായ രൂപകൽപ്പനയും വഴി ഉപഭോക്താക്കൾക്ക് ഫോൾഡബിളുകളിൽ മാത്രം ലഭ്യമാകുന്ന അതുല്യമായ മൊബൈൽ അനുഭവം ആസ്വദിക്കാൻ കഴിയുംഅദ്ദേഹം കൂട്ടിച്ചേർത്തു. “കൂടാതെ, ഗാലക്‌സി TabS9 സീരീസും ഗാലക്‌സി Watch 6സീരീസും ഇക്കോസിസ്റ്റം അനുഭവവും വളരെയധികം ശക്തിപ്പെടുത്തിയിട്ടുണ്ട്

"ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്നതും ഏറ്റവും വലുതുമായ വിപണികളിൽ ഒന്നാണ് ഇന്ത്യ, ഫോൾഡബിളുകൾ ജനപ്രിയമാക്കുന്നതിന് വഴിയൊരുക്കുന്ന വളരെ പ്രധാനപ്പെട്ട തന്ത്രപരമായ വിപണി കൂടിയാണിത്. ഇന്ത്യയിലെ ഉപഭോക്താക്കൾ സാങ്കേതികമായ നൂതനത്വങ്ങളോട് വളരെ താൽപ്പര്യമുള്ളവരും, പുതുമകളോട് തുറന്ന മനസ്സുള്ളവരുമാണ്. ഇന്ത്യയിലെ സൂപ്പർ പ്രീമിയം ($1000+) വിഭാഗത്തിൽ ഗാലക്‌സി ഉൽപ്പന്നങ്ങൾക്ക് ഇതിനകം 35% വിപണി വിഹിതമുണ്ട്. പുതുതായി പുറത്തിറക്കിയ Z Flip5, Z Fold5 എന്നിവയിലൂടെ ഞങ്ങൾ ഇപ്പോൾ 50% വിപണി വിഹിതമാണ് ലക്ഷ്യമിടുന്നത്. ടിഎം റോഹ് പറഞ്ഞു.

2023-ന്റെ രണ്ടാം പകുതിയിൽ, പുതിയതും മെച്ചപ്പെടുത്തിയതുമായ ഗാലക്സി Z Fold5, Z Flip5 എന്നിവ ഉപയോഗിച്ച്, ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ഫോൾഡബിൾ നേതൃത്വത്തെ ഉറപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗാലക്‌സി TabS9 സീരീസും Watch6, Watch6 ക്ലാസിക്ക് എന്നിവയും ഈ വർഷം കൂടുതൽ ശക്തമായ ഗാലക്സി ഇക്കോസിസ്റ്റം അനുഭവം നൽകും.

2019-ൽ ആദ്യ ഗാലക്‌സി ഫോൾഡ് പുറത്തിറക്കിയത് മുതൽ അടുത്തിടെ പുറത്തിറക്കിയ അഞ്ചാം തലമുറ ഫോൾഡബിളുകൾ വരെയുള്ള ഗാലക്‌സി ഫോൾഡബിളുകളുടെ വിൽപ്പന 2023-30 ദശലക്ഷം യൂണിറ്റിലെത്തുമെന്ന് സാംസങ് പ്രതീക്ഷിക്കുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ, ഫോൾഡബിൾ സ്‌മാർട്ട്‌ഫോണുകളുടെ ആഗോള ആവശ്യകത പ്രതിവർഷം 100 ദശലക്ഷം യൂണിറ്റായി ഉയരും. ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ വിപണികളിലൊന്നായ ഇന്ത്യ, ഫോൾഡബിൾ ഉപകരണങ്ങളെ സംബന്ധിച്ച് പ്രധാനമാണ്ശ്രീ. റോഹ് കൂട്ടിച്ചേർത്തു.

***

Related Topics

Share this story