Times Kerala

 പുതിയ വണ്‍ യുഐ 6.1 അപ്‌ഡേറ്റിലൂടെ ഗ്യാലക്‌സി എഐ കൂടുതല്‍ ഗ്യാലക്‌സി ഡിവൈസുകളിലേക്ക്

 
 പുതിയ വണ്‍ യുഐ 6.1 അപ്‌ഡേറ്റിലൂടെ ഗ്യാലക്‌സി എഐ കൂടുതല്‍ ഗ്യാലക്‌സി ഡിവൈസുകളിലേക്ക്
 

 പുതിയ വണ്‍ യുഐ 6.1 അപ്‌ഡേറ്റിലൂടെ കൂടുതല്‍ ഗ്യാലക്‌സി ഡിവൈസുകളിലേക്ക് ഗ്യാലക്‌സി എഐ ഫീച്ചറുകള്‍ ലഭ്യമാക്കുമെന്ന് സാംസങ് ഇലക്ട്രോണിക്‌സ് പ്രഖ്യാപിച്ചു. മൊബൈല്‍ എഐ കൂടുതല്‍ ജനാധിപത്യവത്ക്കരിക്കുന്നതിനായാണ് പുതിയ വണ്‍ യുഐ 6.1 അപ്‌ഡേറ്റ് തയ്യാറാക്കിയിരിക്കുന്നത്. മാര്‍ച്ച് അവസാനം മുതല്‍ ഗ്യാലക്‌സി എസ്23 സീരീസ്, എസ്23 എഫ്ഇ, ഇസെഡ് ഫോള്‍ഡ് 5. ഇസെഡ് ഫ്‌ളിപ്പ് 5, ടാബ് എസ്9 സീരീസ് എന്നീ മോഡലുകളില്‍ അപ്‌ഡേറ്റ് ലഭ്യമാകും. അടുത്തിടെ പുറത്തിറക്കിയ ഗ്യാലക്‌സി എസ്24 സീരീസില്‍ ഈ അപ്‌ഡേറ്റിലൂടെ ഓണ്‍ ഡിവൈസ്, ക്ലൗഡ് ബേസ്ഡ് എഐ എന്നിവയെ സംയോജിപ്പിച്ചുകൊണ്ട് ഉപഭോക്താക്കളുടെ മൊബൈല്‍ എഐ അനുഭവത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുകയാണ്.

നവ മൊബൈല്‍ എഐ യുഗത്തിന് തുടക്കം കുറിക്കുക മാത്രമല്ല, എഐ കൂടുതലായി ഉപയോഗിക്കുവാന്‍ സാധിക്കുന്നതിലൂടെ ഉപഭോക്താക്കളെ ശാക്തീകരിക്കുക എന്നതുകൂടിയാണ് ഗ്യാലക്‌സി എഐയിലൂടെ ഞങ്ങളുടെ ലക്ഷ്യം. ഗ്യാലക്‌സി എഐയുടെ തുടക്കം മാത്രമാണിത്. 2024 അവസാനിക്കുമ്പോഴേക്കും 100 മില്യണിന് മുകളില്‍ ഗ്യാലക്‌സി ഉപഭോക്താക്കളിലേക്ക് ഈ അനുഭവം എത്തിക്കുവാനാണ് ഞങ്ങളുടെ പദ്ധതി. അതോടൊപ്പം മൊബൈല്‍ എഐയുടെ പരിധിയില്ലാത്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായുള്ള നവീന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നത് തുടരുകയും ചെയ്യും - സാംസങ് ഇലക്ട്രോണിക്‌സ് പ്രസിഡന്റും മൊബൈല്‍ എക്‌സ്പീരിയന്‍സ് ബിസിനസ് ഹെഡുമായ ടിഎം റോഹ് പറഞ്ഞു.

തടസ്സങ്ങളെ മറികടക്കുന്ന കമ്യൂണിക്കേഷന്‍

എഐ സപ്പോര്‍ട്ടഡ് ഡിവൈസുകള്‍ ഉപയോഗിക്കുന്ന കൂടുതല്‍ ഗ്യാലക്‌സി ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഗ്യാലക്‌സി എഐ ഫീച്ചറുകളോടുകൂടിയ കൂടുതല്‍ മെച്ചപ്പെട്ട കമ്യൂണിക്കേഷന്റെ നേട്ടങ്ങള്‍ സ്വന്തമാക്കാം. മെസ്സേജ് ട്യൂണ്‍ ക്രമീകരിക്കുന്നത് മുതല്‍, ചാറ്റ് അസിസ്റ്റ് ഉപയോഗപ്പെടുത്തി 13 വ്യത്യസ്ത ഭാഷകളിലേക്ക് സന്ദേശങ്ങള്‍ പരിഭാഷപ്പെടുത്തുന്നത് വരെ ഈ ഫീച്ചറുകളില്‍ ഉള്‍പ്പെടും. ഫോണ്‍ കോളുകളില്‍ വോയ്‌സ്, ടെക്‌സ്റ്റ് ട്രാന്‍സലേഷനുകള്‍ സാധ്യമാകുന്ന ലൈവ് ട്രാന്‍സലേഷനിലൂടെ തത്സമയ ഇന്ററാക്ഷനുകളുടെ കരുത്തും ഉപഭോക്താക്കള്‍ക്ക് അനുഭവിക്കാം. സ്പ്‌ളിറ്റ് സ്‌ക്രീന്‍ ഫീച്ചറിലൂടെ ലൈവ് കോണ്‍വര്‍സേഷനുകള്‍ക്ക് ടെക്‌സ്റ്റ് ട്രാന്‍സലേഷനുകള്‍ ലഭ്യമാക്കുന്നതിലൂടെ യാത്രാവേളകളില്‍ ഇന്റര്‍പ്രട്ടര്‍ മുഖേന തദ്ദേശീയരുമായി ആശയവിനിമയം നടത്തുകയും ചെയ്യാനാകും.

സമാനതകളില്ലാത്ത ഉത്പാദനക്ഷതമ

എഐ സപ്പോര്‍ട്ടഡ് മോഡലുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ തടസ്സങ്ങളില്ലാത്ത ഉപഭോക്തൃ അനുഭവം ഉറപ്പാക്കുകയും മികവിന്റെ പുതിയ തലങ്ങളിലേക്ക് ഉപഭോക്താക്കളെ ഉയര്‍ത്തുകയുമാണ് ഗ്യാലക്‌സി ഡിവൈസുകളിലേക്ക് ഗ്യാലക്‌സി എഐ വ്യാപിപ്പിക്കുന്നതിലൂടെ സാധ്യമാവുക. ഗൂഗിളിന്റെ സര്‍ക്കിള്‍ ടു സെര്‍ച്ച് ഫീച്ചറിലൂടെ സെര്‍ച്ചിംഗ് പ്രക്രിയ കൂടുതല്‍ ലളിതമാവുകയണ്. എന്തിനെക്കുറിച്ചാണോ സെര്‍ച്ച് ചെയ്യേണ്ടത്, ഉപഭോക്താവ് അവിടെ ഒരു വട്ടം വരച്ച് അടയാളപ്പെടുത്തുക മാത്രമാണ് ഈ ഫീച്ചറില്‍ ചെയ്യേണ്ടത്. നോട്ട് അസിസ്റ്റിലൂടെ ഉപഭോക്താവിന് ഫോര്‍മാറ്റുകള്‍ തയ്യാറാക്കുവാനും, സംഗ്രഹങ്ങള്‍ സൃഷ്ടിക്കുവാനും, നോട്ടുകള്‍ പരിഭാഷപ്പെടുത്തുവാനും സാധിക്കും. അതേസമയം ബ്രൗസിംഗ് അസിസ്റ്റിലൂടെ ന്യൂസ് ആര്‍ട്ടിക്കിളുകളുടെ സംഗ്രഹം തയ്യാറാക്കുവാനും സാധിക്കും. ട്രാന്‍സ്‌ക്രിപ്റ്റ് അസിസ്റ്റിലൂടെ മീറ്റിംഗ് റെക്കോര്‍ഡുകള്‍ എളുപ്പത്തില്‍ പകര്‍ത്തുവാനും അതിന്റെ സംഗ്രഹം തയ്യാറാക്കുവാനും പരിഭാഷപ്പെടുത്തലും സാധ്യമാണ്.

ഉപഭോക്താവിനുള്ളിലെ കലാകാരനായി ക്രിയേറ്റീവ് സാധ്യതകള്‍

ഓരോ വ്യക്തിയിലേയും സര്‍ഗാത്മകത പുറത്തുകൊണ്ടുവരുവാനുള്ള സാധ്യതകളാണ് ഗ്യാലക്‌സി എഐയിലൂടെ സാംസങ് മുന്നോട്ടുവെക്കുന്നത്. ഒരു ഫോട്ടോ പകര്‍ത്തിയതിന് ശേഷം അതില്‍ സര്‍ഗ്ഗശേഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗ്യാലക്‌സി എഐ ടൂളുകളുടെ സ്യൂട്ടാണ് ഗ്യാലക്‌സിയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റിലുള്ളത്. ജെനറേറ്റീവ് എഡിറ്റിലൂടെ എഐ സപ്പോര്‍ട്ടഡ് ഡിവൈസുകളില്‍ എളുപ്പത്തില്‍ ഫോട്ടോ റീസൈസേ ചെയ്യുവാനും റീപൊസിഷന്‍ ചെയ്യുവാനോ ഫോട്ടോയിലെ ഒരു വസ്തുവിനെ റീഅലൈന്‍ ചെയ്യുവാനോ സാധിക്കും. ഇത്തരത്തില്‍ ഫോട്ടോയെ മനോഹരമായ ഒന്നാക്കി മാറ്റിയെടുക്കാം. എഡിറ്റ് സജഷനിലൂടെ ഉപഭോക്താക്കള്‍ക്ക് ഏത് ഫോട്ടോയും വേഗത്തിലും എളുപ്പത്തിലും പോളിഷ് ചെയ്യുവാനുമാകും. ഗ്യാലക്‌സി എഐയിലെ ഇന്‍സ്റ്റന്‍ന്റ് സ്ലോമോ 10, സ്ലോമോഷന്‍ വീഡിയോകള്‍ക്കായി അധിക ഫ്രെയിമുകള്‍ തയ്യാറാക്കുന്നതിനാല്‍ ആക്ഷന്‍ സീക്വന്‍സുകള്‍ ഷൂട്ട് ചെയ്യുന്നതിനായി ഇനി പലവട്ടം റീഷൂട്ട് ചെയ്യേണ്ടകാര്യമില്ല. എളുപ്പത്തില്‍ എഐയിലൂടെ സൃഷ്ടിക്കാവുന്ന വാള്‍പേപ്പറുകള്‍ എന്നിങ്ങനെ ഉപഭോക്താവിന്റെ ക്രിയേറ്റിവിറ്റിക്ക് ഏറെ അവസരങ്ങള്‍ ഗ്യാലക്‌സി എഐ ഉറപ്പുനല്‍കുന്നുണ്ട്.

Related Topics

Share this story