Times Kerala

അഞ്ച് മിനിറ്റ് കൊണ്ട് ഫുള്‍ചാര്‍ജ്; 300 W സൂപ്പര്‍ ചാര്‍ജറുമായി റെഡ്മി

 
അഞ്ച് മിനിറ്റ് കൊണ്ട് ഫുള്‍ചാര്‍ജ്; 300 W സൂപ്പര്‍ ചാര്‍ജറുമായി റെഡ്മി

സ്മാര്‍ട്‌ഫോണ്‍ ചാര്‍ജിങ് വേഗത്തില്‍ അതിവിപ്ലവകരമായ മുന്നേറ്റം നടത്തിയിരിക്കുകയാണ് റെഡ്മി. 300 വാട്ട് ചാര്‍ജിങ് സാങ്കേതിക വിദ്യയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇതുവഴി വെറും അഞ്ച് മിനിറ്റ് കൊണ്ട് ഫോണ്‍ 100% ചാര്‍ജ് ചെയ്യാന്‍ സാധിക്കും. സാങ്കേതിക വിദ്യ പരിജയപ്പെടുത്തിക്കൊണ്ട് റെഡ്മി ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഒരു മോഡിഫൈ ചെയ്ത റെഡ്മി നോട്ട് 12 ഡിസ്‌കവറി എഡിഷനാണ് വീഡിയോയിലുള്ളത്. അതായത് 4300 എംഎഎച്ച് ബാറ്ററിക്ക് പകരം 4100 എംഎഎച്ച് ബാറ്ററി ഉപയോഗിച്ചിരിക്കുന്ന ഫോണില്‍ സൂപ്പര്‍ഫാസ്റ്റ് ചാര്‍ജര്‍ ഘടിപ്പിച്ചിരിക്കുന്നു. വെറും രണ്ട് മിനിറ്റുകൊണ്ട് തന്നെ ഫോണ്‍ പകുതിയും ചാര്‍ജ് ചെയ്യുകയും അഞ്ച് മിനിറ്റ് കൊണ്ട് തന്നെ 100 ശതമാനം ചാര്‍ജ് ആവുകയും ചെയ്തു.  റെഡ്മി തങ്ങളുടെ ഏതെങ്കിലും ഫോണുകളില്‍ ഈ പുതിയ അതിവേഗ ചാര്‍ജിങ് സാങ്കേതിക വിദ്യ അവതരിപ്പിക്കുമോ എന്ന് വ്യക്തമല്ല.

Related Topics

Share this story