Times Kerala

ഇന്ത്യയില്‍ ഫ്രീസ്‌റ്റൈല്‍ ലിബർ  സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്കായി ഫ്രീസ്‌റ്റൈല്‍ ലിബര്‍ലിങ്ക് മൊബൈല്‍ ആപ്പ്® പുറത്തിറക്കിയിരിക്കുന്നു അബോട്ട്

 
ഇന്ത്യയില്‍ ഫ്രീസ്‌റ്റൈല്‍ ലിബർ  സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്കായി ഫ്രീസ്‌റ്റൈല്‍ ലിബര്‍ലിങ്ക് മൊബൈല്‍ ആപ്പ്® പുറത്തിറക്കിയിരിക്കുന്നു അബോട്ട്
 

ആഗോള ആരോഗ്യ പരിപാലന കമ്പനിയായ അബോട്ട് തങ്ങളുടെ ഡിജിറ്റല്‍ ആരോഗ്യ ഉപകരണമായ ഫ്രീസ്‌റ്റൈല്‍ ലിബര്‍ലിങ്ക് ആപ്പ് ഇന്ത്യയില്‍ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. തങ്ങളുടെ ഗ്ലൂക്കോസ് തോത് അളക്കുന്നതിനായി ഫ്രീസ്‌റ്റൈല്‍ ലിബർ  സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് ഈ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഈ തോതുകള്‍ ഏത് സമയത്തും എവിടേയും ഫിംഗർ പ്രിക്സിന്റെ1 ആവശ്യമില്ലാതെ മൊബൈല്‍ ഫോണിലൂടെ അറിയുവാന്‍ കഴിയും. ഒരു ഏകോപിത ഫ്രിസ്‌റ്റൈല്‍ ലിബർ  ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം പുറത്തിറക്കുന്നതിലൂടെ ആളുകള്‍ക്ക് തങ്ങളുടെ പ്രമേഹം വളരെ എളുപ്പത്തില്‍ നിരീക്ഷിച്ചും ഉള്‍ക്കാഴ്ച്ചകള്‍ നല്‍കിയും  ബന്ധപ്പെടുത്തി കൊണ്ടും കൈകാര്യം ചെയ്യുവാനുള്ള കഴിവ് നല്‍കുക എന്നതാണ് അബോട്ട് ലക്ഷ്യമിടുന്നത്. കംപാറ്റിബിള്‍ ആയ ഐഫോണ്‍, ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകളില്‍ ഈ മൊബൈല്‍ ആപ്പ് പ്രവര്‍ത്തിക്കുന്നതാണ്. 

തങ്ങളുടെ സ്മാര്‍ട്ട് ഫോണുകളിലൂടെ അപ്പപ്പോള്‍ ഗ്ലൂക്കോസ് തോതുകള്‍ കണ്ടു കൊണ്ട് പ്രമേഹ രോഗികള്‍ക്ക് അത് എളുപ്പത്തില്‍ തങ്ങളുടെ ഡോക്ടര്‍മാര്‍ക്കും പരിചരണം നല്‍കുന്നവര്‍ക്കും നല്‍കുവാന്‍ ഫ്രീസ്‌റ്റൈല്‍ ലിബര്‍ലിങ്ക് ആപ്പ് സഹായിക്കുന്നു. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (എന്‍ എഫ് സി) എന്ന സാങ്കേതിക വിദ്യയാണ് സെന്‍സറില്‍ നിന്നും ഗ്ലൂക്കോസ് വിവരങ്ങള്‍ മൊബൈല്‍ ആപ്പിലേക്ക് കൈമാറ്റം ചെയ്യുവാന്‍ വേണ്ടി ഈ മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നത്. 8 മണിക്കൂര്‍ നേരത്തെ ഗ്ലൂക്കോസ് ചരിത്രം, അതാത് സമയങ്ങളിലെ പ്രവണതകളുടെ രീതി എന്നിവ നിരീക്ഷിച്ചു കൊണ്ട് ഭക്ഷണം എങ്ങനെ കഴിയ്ക്കണമെന്നും ഇന്‍സുലിന്‍ എങ്ങനെ ഉപയോഗിക്കണമെന്നും മരുന്നുകള്‍ എങ്ങനെ കഴിയ്ക്കണമെന്നും വ്യായാമം ചെയ്യേണ്ടത് എങ്ങനെയൊക്കെ ആണെന്നും മനസ്സിലാക്കുവാന്‍ തങ്ങളുടെ സ്മാര്‍ട്ട് ഫോണിലൂടെ പ്രമേഹ രോഗികള്‍ക്ക് കഴിയും. ഗ്ലൂക്കോസ് നിരീക്ഷിക്കുന്നതിനായി ഒരു പ്രത്യേക അളവ് യന്ത്രം ഉപയോഗിക്കേണ്ട ആവശ്യം ഇതിലൂടെ ഇല്ലാതാവുകയാണ്.

ഈ സംവിധാനം പുറത്തിറക്കുന്ന വേളയില്‍ സംസാരിക്കവെ ദക്ഷിണേഷ്യയിലെ അബോട്ടിന്റെ ഡയബറ്റീസ് കെയര്‍ ബിസിനസ് ജനറല്‍ മാനേജരായ കല്യാണ്‍ സത്താരു പറഞ്ഞു, “പ്രമേഹവുമായി ജീവിക്കുന്ന ആളുകള്‍ക്ക് തങ്ങളുടെ രോഗം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി നിരവധി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട് എന്നതിനാല്‍ വലിയ പ്രയാസങ്ങളാണ് അവര്‍ അനുഭവിച്ചു വരുന്നത്. ആഗോള തലത്തില്‍ പ്രമേഹമുള്ള 50 ലക്ഷത്തിലധികം ആളുകള്‍ ഉപയോഗിച്ചു വരുന്ന ലോകത്തെ 1-ആം നമ്പര്‍ നിരന്തര ഗ്ലൂക്കോസ് നിരീക്ഷണ (സി ജി എം) സംവിധാനമായ ഫ്രീസ്‌റ്റൈല്‍ ലിബർ  സെന്‍സറുമായി തടസ്സമില്ലാതെ ഏകോപിപ്പിച്ചിട്ടുണ്ട് ഫ്രീസ്‌റ്റൈല്‍ ലിബര്‍ലിങ്ക് ആപ്പിനെ.2 പ്രമേഹവുമായി ജീവിക്കുന്നവരുടെ ദൈനംദിന ജീവിതം ലളിതമാക്കുന്നതിനോടൊപ്പം കൂടുതല്‍ ഫലപ്രദമായ രീതിയില്‍ പ്രമേഹം കൈകാര്യം ചെയ്യുവാന്‍ അവരെ ശാക്തീകരിക്കുക കൂടി ചെയ്യുന്നു ഫ്രീസ്‌റ്റൈല്‍ ലിബർ  സാങ്കേതിക വിദ്യയിലൂടെ ഞങ്ങള്‍. അബോട്ടില്‍ ഞങ്ങള്‍ എക്കാലത്തും ഇതിന് പ്രതിജ്ഞാബദ്ധരായിരിക്കും.''

Related Topics

Share this story