Times Kerala

 ഡിജിറ്റൽ ഉത്പന്നങ്ങൾ രൂപകൽപന ചെയ്യുന്ന ജനറേറ്റീവ് എ.ഐ  ടെക്നോളജിയുമായി ഫ്‌ളൈടെക്സ്റ്റ് 

 
 ഡിജിറ്റൽ ഉത്പന്നങ്ങൾ രൂപകൽപന ചെയ്യുന്ന ജനറേറ്റീവ് എ.ഐ  ടെക്നോളജിയുമായി ഫ്‌ളൈടെക്സ്റ്റ് 
 

തിരുവനന്തപുരം: ഡിജിറ്റല്‍ ഉത്പ്പന്നങ്ങളുടെ രൂപകല്‍പനയില്‍ പ്രൊഡക്ട് മാനേജര്‍മാരെ സഹായിക്കാന്‍ പുതിയ ജനറേറ്റീവ് എ.ഐയുമായി ഫ്‌ളൈടെക്സ്റ്റ്. ടെക്‌നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫ്ളൈടെക്സ്റ്റ് നിര്‍മിത ബുദ്ധി ഉപയോഗിച്ച് ഉപഭോക്തൃ മൂല്യം വര്‍ധിപ്പിക്കുന്ന സോഫ്റ്റ്വെയര്‍ രംഗത്തെ പ്രമുഖ സേവനദാതാവാണ്.

വിവിധ ഉല്‍പ്പന്ന ഡിസൈനുകളെ പ്രോഗ്രാമാറ്റിക്കായി വിലയിരുത്തി അവയില്‍ ഏറ്റവും വിജയ സാധ്യത ഉള്ള ഡിസൈന്‍ തിരഞ്ഞെടുക്കാന്‍ ഈ ടെക്‌നോളജി പ്രോഡക്റ്റ് മാനേജര്‍മാരെ സഹായിക്കുമെന്ന് ഫ്ളൈടെക്സ്റ്റ് സി.ഇ.ഒ ഡോ. വിനോദ് വാസുദേവന്‍ പറഞ്ഞു. ചാറ്റ് ജി.പി.ടി പോലെയുള്ള ജനകീയമായ ആപ്പ്‌ലിക്കേഷനുകളില്‍ ഉപയോഗിക്കുന്ന ജനറേറ്റീവ് എ.ഐ ടെക്‌നോളജി ആദ്യമായാണ് ഡിജിറ്റല്‍ ഉല്‍പന്ന ഡിസൈന്‍ പോലുള്ള ഒരു സങ്കീര്‍ണമായ പ്രക്രിയയില്‍ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്തുകൊണ്ടാണ് ഒരു നിശ്ചിത പ്രോഡക്റ്റ് ഡിസൈന്‍ എ.ഐ തിരഞ്ഞെടുത്തതെന്ന് വിശദീകരിക്കുന്ന ഓപ്ഷനും ഫ്‌ളൈടെക്സ്റ്റ് ഈ സൊല്യൂഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സുതാര്യത പ്രൊഡക്ട് മാനേജര്‍മാരെ എ.ഐ നല്‍കുന്ന കാരണങ്ങള്‍ വിശകലനം ചെയ്ത് ഉല്‍പ്പന്നങ്ങള്‍ക്ക് അംഗീകാരം നല്‍കി വിപണിയില്‍ ഉടന്‍ തന്നെ അവതരിപ്പിക്കാന്‍ സഹായിക്കും. ഫ്ളൈടെക്സ്റ്റിന്റെ ജനറേറ്റീവ് എ.ഐയുടെ നൂതന ആപ്ലിക്കേഷന്‍ ഡിജിറ്റല്‍ ഉത്പ്പന്ന രൂപകല്‍പയില്‍ ഏറെ  പുതുമകള്‍ കൊണ്ടുവരാനും ഉയര്‍ന്ന വിജയ നിരക്ക് ഉറപ്പാക്കാനും പ്രോഡക്റ്റ് മാനേജര്‍മാര്‍ക്കു പുതിയ സാധ്യതകള്‍ തുറന്നു നല്‍കും.

Related Topics

Share this story