Times Kerala

 സ്നാപ്ഡ്രാഗൺ® 8എസ് ജെൻ 3 പ്രോസസറോട് കൂടിയ മുൻനിര പോക്കോ എഫ്6 5ജി  വിൽപ്പനയ്‌ക്കെത്തുന്നു

 
സ്നാപ്ഡ്രാഗൺ® 8എസ് ജെൻ 3 പ്രോസസറോട് കൂടിയ മുൻനിര പോക്കോ എഫ്6 5ജി  വിൽപ്പനയ്‌ക്കെത്തുന്നു
 ജെൻസെഡ് ട്രെൻഡ്‌സെറ്ററുകൾക്കായുള്ള മിഡ്-റേഞ്ച് സെഗ്‌മെൻ്റിലെ മുൻനിര സ്‌മാർട്ട്‌ഫോൺ അനുഭവത്തിൽ വിപ്ലവം സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധമായ POCO യുടെ പുത്തൻ ലോഞ്ചായ സ്നാപ്ഡ്രാഗൺ® 8s Gen 3 പ്രോസസറോടുകൂടിയ POCO F6 5G, നാളെ മുതൽ ഫ്ലിപ്പ്കാർട്ടിൽ പാൻ ഇന്ത്യ വിൽപ്പന ആരംഭിക്കുന്നു.

POCO F6 5G ടൈറ്റാനിയം, ബ്ലാക്ക് എന്നീ നിറങ്ങളിൽ 8+256GB-ക്ക് 25,999 രൂപ *, 12+256GB-ക്ക് 27,999* രൂപ, 12+512GB-ക്ക്  29,999* രൂപ എന്നിങ്ങനെ ആകർഷകമായ വിലയിൽ ലഭ്യമാകും. എല്ലാ മുൻനിര ബാങ്കുകളുടെയും ക്രെഡിറ്റ്, ഡെബിറ്റ്, EMI ഇടപാടുകളിൽ 2000 രൂപ കിഴിവും കൂടാതെ സ്‌മാർട്ട്‌ഫോൺ എക്‌സ്‌ചേഞ്ചിനൊപ്പം 2000 രൂപയുടെ അധിക കിഴിവും ഉൾപ്പെടെ, ഈ വിലകൾക്ക് വിൽപ്പനയുടെ ആദ്യ ദിവസം മാത്രമേ സാധുതയുള്ളൂ. വെറും 2166 പ്രതിമാസം എന്ന നിരക്കിൽ 12 മാസം വരെ നോ-കോസ്റ്റ് EMI യിലൂടെ ഡിവൈസ് വാങ്ങാം. കൂടാതെ, ആദ്യ വിൽപ്പന ദിവസം മാത്രം ഉപഭോക്താക്കൾക്ക് 1+1 വർഷത്തെ വാറൻ്റി ആസ്വദിക്കാനാകും.

ഏറ്റവുമധികം കാത്തിരിക്കുന്ന സ്നാപ്ഡ്രാഗൺ® 8s Gen 3 പ്രോസസറിൻ്റെ ഇന്ത്യയിലെ അരങ്ങേറ്റത്തോടെ അവതരിപ്പിക്കുന്ന ഡിവൈസ്, ഗെയിമിംഗ്, മൾട്ടിടാസ്‌കിംഗ് ഉൾപ്പെടെ വിവിധ ദൗത്യങ്ങളിലുടനീളം ശ്രദ്ധേയമായ പ്രകടനവും പ്രതികരണശേഷിയും ഉറപ്പാക്കുന്നു. പരമ്പരാഗത വി.സി കൂളിംഗ് രീതികളേക്കാൾ മൂന്നിരട്ടി കാര്യക്ഷമമായ ഉപകരണത്തിൻ്റെ നൂതനമായ ഐസ് ലൂപ്പ് കൂളിംഗ് സാങ്കേതികവിദ്യ, കനത്ത ഉപയോഗത്തിനിടയിലും മികച്ച പ്രകടനം ഉറപ്പ് നൽകുന്നു. 6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേ, 1.5K റെസല്യൂഷൻ, 68 ബില്യൺ+ നിറങ്ങൾക്കുള്ള പിന്തുണ എന്നിവയുമായെത്തുന്ന POCO F6 5G  ഗെയിമിംഗിനും സ്ട്രീമിംഗിനും ദൈനംദിന ഉപയോഗത്തിനും അനുയോജ്യമായ അതിശയകരമായ വിഷ്വലുകൾ പ്രദാനം ചെയ്യുന്നു.

ഫോട്ടോഗ്രാഫിയെക്കുറിച്ച് പറയുകയാണെങ്കിൽ, POCO F6 5G-യുലുള്ള 8MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ പിന്തുണയോടുകൂടിയ 50MP സോണി OIS+EIS ക്യാമറ ഇതിനെ വൈഡ് ലാൻഡ്‌സ്‌കേപ്പുകളും ഗ്രൂപ്പ് ഫോട്ടോകളും പകർത്തുന്നതിന് അനുയോജ്യമാക്കുന്നു. POCO F6 5G, AI ഇമേജ് എക്സ്പാൻഷൻ, മാജിക് ഇറേസർ പ്രോ, AI ബൊക്കെ, മാജിക് കട്ട്ഔട്ട് എന്നിവയും അനുഭവിക്കാനുള്ള മറ്റു നിരവധി കാര്യങ്ങളും പിന്തുണയ്ക്കുന്നു. സെൽഫ് പോർട്രെയ്‌റ്റുകൾ മെച്ചപ്പെടുത്തുന്നതിനായി നിരവധി ഫോട്ടോഗ്രാഫി ഫീച്ചറുകൾ ഉൾക്കൊള്ളുന്ന 20MP സെൽഫി ക്യാമറയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ, സ്‌ക്രീനിൽ തൊടാതെ തന്നെ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള എയർ ആംഗ്യങ്ങൾ അവതരിപ്പിക്കുന്നു AON (ഓൾവേയ്സ്-ഓൺ) POCO F6 5G-യിൽ അരങ്ങേറ്റം കുറിക്കുന്നു.

POCO F6 5G അതിൻ്റെ കരുത്തുറ്റ 90W ടർബോ ചാർജിംഗ് കഴിവുമായി അതിവേഗ ചാർജിംഗ് വാഗ്ദാനം ചെയ്യുന്നതിനൊപ്പം 120W ഇൻബോക്സ് ചാർജറുമായി വരുന്നു. ഒരു യു.എസ്.ബി ടൈപ്പ്-സി പോർട്ട് ഉപയോഗിക്കുന്ന ഡിവൈസ് 5000mAh (ടൈപ്പ്) ലിഥിയം-അയൺ പോളിമർ ബാറ്ററി ഉപയോഗിച്ച് ഊർജ്ജസ്വലമാക്കുന്നതിനാൽ, ദീർഘസമയ ഉപയോഗം ഉറപ്പാക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയ Xiaomi HyperOS-ൽ പ്രവർത്തിക്കുന്ന, POCO F6 5G മൂന്ന് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും വാഗ്ദാനം ചെയ്യുന്നതിലൂടെ, ദീർഘകാല പിന്തുണയും മെച്ചപ്പെടുത്തിയ പ്രവർത്തനവും പ്രദാനം ചെയ്യുന്നു. POCO F6 5G-ൽ ഡിവൈസിൻ്റെ സുരക്ഷിതവും സൗകര്യപ്രദവുമായ അൺലോക്ക് അനുവദിക്കുന്ന ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസറും ഉണ്ട്.

ആദ്യ ദിന ഓഫറുകൾ:

  • ഐ.സി.ഐ.സി.ഐ ഉപഭോക്താക്കൾക്ക് 2000 രൂപ തൽക്ഷണ കിഴിവ്: ഐ.സി.ഐ.സി.ഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകൾക്കും ഇ.എം.ഐ ഇടപാടുകൾ തിരഞ്ഞെടുക്കുന്നവർക്കും 2000 രൂപ തൽക്ഷണ കിഴിവ് ലഭിക്കും.
  • 2,000 രൂപ അധിക പ്രൊഡക്ട് എക്സ്ചേഞ്ച് ഓഫർ: ഉപഭോക്താക്കൾക്ക് POCO F6 5G-യ്‌ക്കായി അവരുടെ നിലവിലെ ഡിവൈസിൽ ട്രേഡ് ചെയ്യുന്നതിലൂടെ 2,000 രൂപയുടെ അധിക കിഴിവ് ലഭിക്കും.
  • നോ-കോസ്റ്റ് EMI: പ്രതിമാസം 2166/- രൂപ മുതൽ, POCO F6 5G എല്ലാ പ്രമുഖ ബാങ്കുകളും 12 മാസം വരെ വാഗ്‌ദാനം ചെയ്യുന്ന നോ-കോസ്റ്റ് EMI ഓപ്ഷനിൽ ലഭ്യമാണ്.
  • 1+1 വാറൻ്റി: ഉപഭോക്താക്കൾക്ക് ഒരു അധിക വർഷത്തേക്ക് വാറൻ്റി കാലയളവ് നീട്ടുന്ന പ്രത്യേക ഓഫറിൽ നിന്ന് പ്രയോജനം ലഭിക്കും

Related Topics

Share this story