Times Kerala

 ക്ലാസി വീഗന്‍ ലെതര്‍ ഡീസൈന്‍, സൂപ്പര്‍ അമോലെഡ് പ്ലസ് ഡിസ്പ്ലേ, ശക്തമായ സ്നാപ് ഡ്രാഗണ്‍ പ്രോസസര്‍; ഗാലക്സി എഫ് 55 5ജി ഇന്ത്യയില്‍ അവതരിപ്പിച്ച് സാംസങ്ങ്

 
 ക്ലാസി വീഗന്‍ ലെതര്‍ ഡീസൈന്‍, സൂപ്പര്‍ അമോലെഡ് പ്ലസ് ഡിസ്പ്ലേ, ശക്തമായ സ്നാപ് ഡ്രാഗണ്‍ പ്രോസസര്‍; ഗാലക്സി എഫ് 55 5ജി ഇന്ത്യയില്‍ അവതരിപ്പിച്ച് സാംസങ്ങ്
 

ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ് ഏറ്റവും പ്രീമിയം ഗാലക്സി എഫ് സീരീസ് സ്മാര്‍ട്ട് ഫോണ്‍ ഗാലക്സി എഫ് 55 5ജി അവതരിപ്പിക്കുന്നത് പ്രഖ്യാപിച്ചു. മനോഹരമായ ഡിസൈനും പ്രീമിയം വീഗന്‍ ലെതര്‍ ഫിനിഷ് ബാക്ക് പാനലും ചേര്‍ന്ന് ഗാലക്സി എഫ് 55 5ജിയെ ഒരു കണ്ണഞ്ചിപ്പിക്കുന്ന ഉപകരണമാക്കി മാറ്റിയിട്ടുണ്ട്. സാംസങ്ങ് എഫ് സീരീസില്‍ ആദ്യമായി ഒരു ക്ലാസി വീഗന്‍ ലെതര്‍ ഡിസൈന്‍ അവതരിപ്പിക്കുകയാണ് ഗാലക്സി എഫ്55 5ജിയിലൂടെ സാംസങ്ങ്. സൂപ്പര്‍ അമോല്‍ഡ് പ്ലസ് ഡിസ്പ്ലേ, ശക്തമായ സ്നാപ് ഡ്രാഗണ്‍ 7 ജെന്‍1 പ്രോസസര്‍, 45 വാട്ട് സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ്ങ്, നാല് ജനറേഷന്‍ ആന്‍ഡ്രോയ്ഡ് അപ്ഗ്രേഡുകള്‍, അഞ്ചു വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകള്‍ എന്നിങ്ങനെ സെഗ്മെന്റിലെ ഏറ്റവും മികച്ച ഫീച്ചറുകളുമായി എഫ്55 5ജി വേറിട്ടു നില്‍ക്കുന്നു. വരും വര്‍ഷങ്ങളില്‍ ഇത് ഉപഭോക്താക്കള്‍ക്ക് ഏറ്റവും പുതിയ സവിശേഷതകളും മെച്ചപ്പെടുത്തിയ സുരക്ഷയും ആസ്വദിക്കാന്‍ കഴിയും.   

ആദ്യമായി സാഡില്‍ സ്റ്റിച്ച് പാറ്റേണുള്ള ഒരു ക്ലാസിക് വീഗന്‍ ലെതര്‍ ഡിസൈന്‍ ഗാലക്സി എഫ്55 5ജിയിലൂടെ അവതരിപ്പിക്കുകയാണെന്ന് സാംസങ്ങ് ഇന്ത്യ എം.എക്സ് ഡിവിഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് രാജു പുള്ളന്‍ പറഞ്ഞു.

മൂന്ന് സ്റ്റോറേജ് വേരിയന്റുകളില്‍ ഫ്ളിപ്കാര്‍ട്ട്, സാംസങ്ങ്.കോം എന്നിവയിലും തെരഞ്ഞെടുത്ത റീട്ടയില്‍ സ്റ്റോറുകളിലും ഗാലക്സി എഫ്55 5ജി ലഭ്യമാകും. കൂടാതെ ഒരു പരിമിതകാല ഓഫര്‍ എന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക് 499 രൂപയ്ക്ക് 45W സാംസങ്ങ് ട്രാവല്‍ അഡാപ്റ്റര്‍ അല്ലെങ്കില്‍ 1999 രൂപയ്ക്ക് ഗാലക്സി ഫിറ്റ് 3 എന്നിവ ലഭിക്കും. മെയ് 27ന് വൈകിട്ട് 7 മണി മുതല്‍ ഗാലക്സി എഫ്55 5ജിയുടെ വില്‍പ്പന ആരംഭിച്ചു.

 

Product

Variants

Price

Offers

Net Effective Price

Galaxy F55 5G

8GB+128GB

INR 26999

INR 2000 Instant Discount on multiple Bank Cards [HDFC Bank / Axis Bank / ICICI Bank]
 

INR 24999

8GB+256GB

INR 29999

INR 27999

12GB+256GB

INR 32999

INR 30999

Related Topics

Share this story