Times Kerala

 ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്രം

 
ഗൂഗിൾ
 ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന വെബ് ബ്രൗസറാണ് ഗൂഗിൾ ക്രോം. അതുകൊണ്ട് തന്നെ സൈബർ കുറ്റവാളികൾ ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്ന ആപ്ലിക്കേഷൻ കൂടിയാണ് ക്രോം. ഇപ്പോളിതാ കേന്ദ്ര കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി ഇൻ) ഗൂഗിൾ ക്രോമിന്റെ രണ്ട് വേർഷനുകളുടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ്.123.0.6312.58 for Linux എന്ന അപ്‌ഡേറ്റിന് മുമ്പുള്ള ക്രോമിന്റെ പതിപ്പുകൾ, 123.0.6312.58.59 എന്ന അപ്‌ഡേറ്റിന് ശേഷമുള്ള വിൻഡോസ്, മാക് ഒ എസുകളിലെ ക്രോം പതിപ്പുകൾ, എന്നിവയിലാണ് പിഴവുകൾ കണ്ടെത്തിയത്.പിഴവുകൾ അതീവഗുരുതരവും ഹാക്കർമാർക്ക് ഉപഭോക്താക്കളുടെ സിസ്റ്റങ്ങളിലേക്ക് നുഴഞ്ഞുകയറാൻ അവസരം ഒരുക്കുന്നതുമാണ്. ഹാക്കർമാർക്ക് പാസ്സ്‌വേർഡുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കടത്താൻ ഈ പിഴവുകൾ ഉപകാരപ്പെട്ടേക്കാം.അനധികൃത സോഫ്റ്റ്‌വെയറുകൾ, ഡൗൺലോഡുകൾ, എന്നിവ ഈ ക്രോം പതിപ്പുകളിൽ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. ഇത് കൂടാതെ ഈ വേർഷനുകൾ വ്യാജ വെബ്‌സൈറ്റുകൾ ഉപയോഗിച്ച് ഹാക്ക് ചെയ്യാനും സാധിക്കും. പുതിയ സുരക്ഷാ അപ്‌ഡേറ്റുകൾ ഉപയോഗിക്കുന്നതാണ് ക്രോമിന്റെ ഹാക്കിങ്ങിൽ നിന്ന് രക്ഷനേടാനുള്ള ഏക നടപടി.

Related Topics

Share this story