Times Kerala

 ഇസ്പോര്‍ട്സ് കളിക്കാന്‍ പ്ലാറ്റ്ഫോം ഒരുക്കി വി

 
vi
 

കൊച്ചി: വോഡഫോണ്‍ ഐഡിയ (വി) ഇസ്പോര്‍ട്സിനൊപ്പം മൊബൈല്‍ ഗെയിമിംഗ് കാറ്റലോഗ് വിപുലീകരിച്ചു. പ്രമുഖ ഇസ്പോര്‍ട്സ് സ്റ്റാര്‍ട്ടപ്പായ ഗെയിമര്‍ജിയുമായി സഹകരിച്ച് വി ഗെയിംസിന്‍റെ കീഴില്‍ വി ആപ്പില്‍ ഇസ്പോര്‍ട്സ് പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ബാറ്റില്‍ റോയാല്‍, റേസിംഗ്, ക്രിക്കറ്റ്, ആക്ഷന്‍ റോള്‍ പ്ലേയിംഗ് തുടങ്ങിയ വിഭാഗങ്ങളില്‍ ഗെയിമര്‍ജിയ്ക്കൊപ്പം വി ഗെയിമുകളും ജനപ്രിയ ഇസ്പോര്‍ട്സ് ഗെയിമുകള്‍ ലഭ്യമാക്കും.  

 

2022ലെ എഫ്ഐസിസിഐ-ഇവൈ മീഡിയ ആന്‍ഡ് എന്‍റര്‍ടെയ്ന്‍റ്മെന്‍റ് റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ ഇസ്പോര്‍ട്സ് കളിക്കാരുടെ  എണ്ണം 2020ലെ മൂന്നുലക്ഷത്തില്‍ നിന്ന് 2021ല്‍ ആറ് ലക്ഷമായി. രാജ്യത്തെ ഇസ്പോര്‍ട്സ് വ്യവസായം 46 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കിലേക്ക് വളരുകയും 1100 കോടി രൂപയിലെത്തുമെന്നും പ്രതീക്ഷിക്കുന്നു. 2025 ഓടെ  ഗെയിമിംഗ് മേഖല 10000 കോടി രൂപയുടെ സാമ്പത്തിക നേട്ടം കൈവരിക്കുമെന്നും കരുതുന്നു.

 

ഇന്ത്യയിലെ 5ജിയുടെ ലഭ്യത ഗെയിമിംഗ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് സാധ്യത വര്‍ധിപ്പിച്ചു. ഡിജിറ്റല്‍ കാലഘട്ടത്തില്‍ വിയുടെ ഉള്ളടക്ക തന്ത്രത്തിന്‍റെ വളര്‍ച്ചയുടെ പ്രധാന മേഖലയാണ് മൊബൈല്‍ ഗെയിമിംഗ് അതിനാല്‍ തങ്ങളുടെ ഗെയിമിംഗ് കാറ്റലോഗില്‍ ഇസ്പോര്‍ട്സുകള്‍ ഉള്‍പ്പെടുത്തുന്നതെന്ന്  വിയുടെ സിഎംഒ അവ്നീഷ് ഖോസ്ല പറഞ്ഞു.

 

വിയുമായുള്ള തങ്ങളുടെ പങ്കാളിത്തം വലിയ ഗെയിമിംഗ് സമൂഹത്തെ നല്‍കാന്‍ പ്രാപ്തമാക്കുമെന്നും, വി ആപ്പ് വഴി പ്രാഥമിക മത്സരയിനങ്ങളില്‍ ഒന്നായി ഇസ്പോര്‍ട്സിനെ മാറ്റാന്‍ സഹായിക്കുമെന്നും ഗെയിമര്‍ജിയുടെ സ്ഥാപകനും സിഇഒയുമായ സോഹം താക്കര്‍ അഭിപ്രായപ്പെട്ടു.

Related Topics

Share this story