Times Kerala

  ഇന്ത്യയിലെ ആദ്യ റീട്ടെയിൽ സ്റ്റോർ തുറന്ന് ആപ്പിൾ 

 
  ഇന്ത്യയിലെ ആദ്യ റീട്ടെയിൽ സ്റ്റോർ തുറന്ന് ആപ്പിൾ 
 ആപ്പിൾ കമ്പനി നേരിട്ട് നടത്തുന്ന ഇന്ത്യയിലെ ആദ്യ റീട്ടെയിൽ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു. ആരാധകരുടെ നീണ്ട കാത്തുനിൽപ്പിനു വിരാമമിട്ട് ആവേശാരവങ്ങളുടെ അകമ്പടിയിൽ സിഇഒ ടിം കുക്ക് ആണ് ആപ്പിൾ സ്റ്റോർ ഉദ്ഘാടനം ചെയ്തത്. മുംബൈ ബാന്ദ്ര ബിർള കോംപ്ലക്സിൽ (ബികെസി) ആണ് 28,000 ചതുരശ്ര അടി വലുപ്പമുള്ള സ്റ്റോർ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തിന്റെയും ചിത്രങ്ങൾ വൈറലാണ്. ഏപ്രിൽ 20ന് ഡൽഹിയിലെ സാകേതിൽ രണ്ടാമത്തെ സ്റ്റോർ തുറക്കും. രാജ്യത്ത് ആപ്പിളിന് 25 വർഷം തികയുന്ന സാഹചര്യത്തിലാണ് സ്റ്റോർ ആരംഭിക്കുന്നത്. ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ ഓൺലൈൻ സ്റ്റോർ 2020-ൽ തുറന്നിരുന്നു.

Related Topics

Share this story