Times Kerala

 യു.എസിലും നിരോധനം; ടിക്‌ടോക് ആപ്പിന്റെ ഭാവി അനിശ്ചിതത്വത്തില്‍

 
  യു.എസിലും നിരോധനം; ടിക്‌ടോക് ആപ്പിന്റെ ഭാവി അനിശ്ചിതത്വത്തില്‍
  പ്രമുഖ വീഡിയോ ഷെയറിങ് പ്ലാറ്റഫോമായ ടിക്ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയതോടെ യു.എസില്‍ ആപ്പിന്റെ നിലനില്പ് അനിശ്ചിതത്വത്തില്‍. യു.എസ്. സര്‍ക്കാര്‍ പുറത്തിറക്കിയ ഉപകരണങ്ങളില്‍ ടിക്ടോക് ഉപയോഗിക്കുന്നത് വിലക്കുന്ന നിയമം കഴിഞ്ഞ ദിവസമാണ് പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുെവച്ചത്. യു.എസ്. ജനപ്രതിനിധി സഭയിലും സെനറ്റിലും ടിക് ടോക് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
ചൈനീസ് ടെക് ഭീമനായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ആപ്പാണ് ടിക് ടോക്. യു.എസിലെ ദശലക്ഷക്കണക്കിന് യുവാക്കള്‍ ഇത് ഉപയോഗിക്കുന്നു. ഇതിലൂടെ ഡേറ്റകള്‍ ചോര്‍ത്തുന്നതായി യു.എസ്. ഭരണകൂടം സംശയിക്കുന്നു. ഇത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രചാരണത്തിനുള്ള മാര്‍ഗമായി മാറുമെന്നും അമേരിക്ക സംശയമുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്തകള്‍ ചോര്‍ന്നുകിട്ടുന്ന വഴിയുടെ ഉറവിടം കണ്ടെത്താന്‍ ടിക്ടോക് വിവരങ്ങള്‍ ഉപയോഗിച്ചെന്ന് കഴിഞ്ഞമാസം ബൈറ്റ് ഡാന്‍സ് തന്നെ സമ്മതിച്ചിരുന്നു.

Related Topics

Share this story