Times Kerala

 എയര്‍ടെല്‍ എക്‌സ്ട്രീം പ്ലേയും സണ്‍ നെക്സ്റ്റും സഹകരിക്കുന്നു

 
 എയര്‍ടെല്‍ എക്‌സ്ട്രീം പ്ലേയും സണ്‍ നെക്സ്റ്റും സഹകരിക്കുന്നു
ഭാരതി എയര്‍ടെല്ലിന്റെ ഒടിടി അഗ്രഗേറ്റര്‍ സേവനമായ എയര്‍ടെല്‍ എക്‌സ്ട്രീം പ്ലേയും പ്രമുഖ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ സണ്‍ നെക്സ്റ്റും തമ്മില്‍ സഹകരിക്കുന്നു. എക്‌സ്ട്രീം പ്ലേയില്‍ ഇനി മുതല്‍ സണ്‍ടിവി നെറ്റ് വര്‍ക്ക് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള സണ്‍ നെക്സ്റ്റിന്റെ മലയാളം, തമിഴ്, കന്നഡ, ബംഗ്ലാ മറാത്തി ഭാഷകളിലെ സിനിമകള്‍, എക്‌സ്‌ക്ലൂസീവ് പരമ്പരകള്‍, ടിവി ഷോകള്‍, ലൈവ് ടിവി, കുട്ടികള്‍ക്കായുള്ള പരിപാടികള്‍ തുടങ്ങിയ 50,000 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ കാണാം. മനോരമ മാക്‌സ്, സോണി ലിവ്, ലയണ്‍സ് ഗെയ്റ്റ് പ്ലേ, ചൗപാല്‍, ഹോയ്‌ചോയ്, ഫാന്‍കോഡ്, ഷെമാറൂ മി, ആള്‍ട്ട് ബാലാജി, അള്‍ട്രാ, ഇറോസ്‌നൗ, എപ്പികോണ്‍, ഡോക്യൂബയ്, പ്ലേ ഫ്‌ളിക്‌സ് എന്നിവ എയര്‍ടെല്‍ എക്‌സ്ട്രീം പ്ലേയില്‍ ലഭ്യമാകുന്ന ആപ്പുകളില്‍ ചിലതാണ്. 

Related Topics

Share this story