Times Kerala

 

ചെലവ് കുറഞ്ഞ ഇന്റര്‍നാഷനല്‍ റോമിങ് പ്ലാനുമായി എയര്‍ടെല്‍

 
airtel
 കൊച്ചി: വിദേശയാത്രകള്‍ വര്‍ധിച്ചതോടെ ടെലികോം സേവന ദാതാക്കളായ ഭാരതി എയര്‍ടെലിന്റെ ഇന്റര്‍നാഷനല്‍ റോമിങ് പാക്കുകളുടെ വില്‍പ്പന കുത്തനെ വര്‍ധിച്ചു. കേരളത്തില്‍ നിന്ന് വിദേശയാത്ര നടത്തുന്ന ഉപഭോക്താക്കളില്‍ അന്താരാഷ്ട്ര റോമിങ് പാക്കുകള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രണ്ടിരട്ടിയാണ് വര്‍ധന. കണക്റ്റിവിറ്റി വേഗത്തിലും ആകര്‍ഷകവുമാക്കാന്‍ എയര്‍ടെല്‍ ഇന്റര്‍നാഷനല്‍ റോമിങ് പ്ലാനുകള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. പ്രതിദിന ചെലവ് 133 എന്ന ഏറ്റവും കുറഞ്ഞ നിരക്കിലാണ് പുതിയ പ്ലാന്‍ തുടങ്ങുന്നത്. ഇത് പല വിദേശ രാജ്യങ്ങളിലേയും പ്രാദേശിക ടെലികോം കമ്പനികള്‍ ഇടാക്കുന്ന റോമിങ് നിരക്കുകളേക്കാള്‍ കുറവാണ്. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ യാത്രക്കാര്‍ യുഎസിലേക്കും യുകെയിലേക്കുമാണെങ്കിലും എയര്‍ടെല്‍ നെറ്റ്വര്‍ക്ക് ഉപയോഗിക്കുന്ന കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ കൂടുതലും പോകുന്നത് യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ്. വിദേശ യാത്രകളില്‍ വിശ്വസിക്കാവുന്ന കണക്ടിവിറ്റി അനിവാര്യമാണ്. ഇക്കാര്യത്തില്‍ മുന്നിലുള്ള എയര്‍ടെലിന്റെ റോമിങ് പ്ലാനുകള്‍ ചെലവ് കുറഞ്ഞതും, സിം അല്ലെങ്കില്‍ നമ്പര്‍ മാറ്റേണ്ട ആവശ്യം വരാത്ത രീതിയില്‍ ഉപഭോക്താക്കളെ എല്ലായ്‌പോയും കണക്ടഡ് ആകാന്‍ സഹായിക്കുന്നതുമാണെന്ന് ഭാരതി എയര്‍ടെല്‍ കേരള സിഒഒ അമിത് ഗുപ്ത പറഞ്ഞു.

Related Topics

Share this story