Times Kerala

 എയര്‍ടെല്‍ അതിന്റെ റൂറല്‍ എന്‍ഹാന്‍സ്‌മെന്റ് പദ്ധതിക്ക് കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ നെറ്റ്വര്‍ക്ക് ഫുട്പ്രിന്റ്‌സ് വിപുലീകരിക്കുന്നു

 
 അദാനി എനര്‍ജിയുടെ സ്മാര്‍ട്ട് മീറ്റര്‍ക്ക് കണക്ടിവിറ്റി നല്‍കാന്‍ എയര്‍ടെല്‍
 

ഇന്ത്യയിലെ മുന്‍നിര ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളില്‍ ഒന്നായ ഭാരതി എയര്‍ടെല്‍, തങ്ങളുടെ ശൃംഖല കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍സൈറ്റുകള്‍വിന്യസിച്ചതായിപ്രഖ്യാപിച്ചു. 48 പട്ടണങ്ങളിലും 42 ഗ്രാമങ്ങളിലും 8 ലക്ഷം ജനസംഖ്യ ഉള്‍പ്പെടുത്തിയാണ് നെറ്റ്വര്‍ക്ക് എന്‍ഹാന്‍സ്‌മെന്റ് പദ്ധതി ഏറ്റെടുക്കുന്നത്. അധിക സൈറ്റുകള്‍ ഉള്‍പ്പെടുത്തുന്നത് വഴി വോയ്സ്, ഡാറ്റ കണക്റ്റിവിറ്റിയില്‍ ഈ മേഖലയിലെ ഉപഭോക്തൃ അനുഭവം വര്‍ദ്ധിപ്പിക്കും.

തിരുവനന്തപുരത്ത് ചിറയിന്‍കീഴ്, കാട്ടാക്കട, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, തിരുവനന്തപുരം, വര്‍ക്കല എന്നി പ്രദേശങ്ങളില്‍നിന്നുള്ള ഉപഭോക്താക്കള്‍ക്ക് ഈ നെറ്റ്വര്‍ക്ക് മെച്ചപ്പെടുത്തല്‍ നേരിട്ട് പ്രയോജനപ്പെടും.

ഈ വിപുലീകരണം ഗ്രാമങ്ങളിലെ ഉപഭോക്താക്കള്‍ക്കുള്ള ഒരു വലിയ സേവനമായ അതിവേഗ കണക്റ്റിവിറ്റിയുടെ തടസ്സങ്ങളില്ലാതെ ലഭ്യത സാധ്യമാക്കും. . ഈവര്‍ഷംമാത്രം, എയര്‍ടെല്‍ സംസ്ഥാനത്തോടുള്ള പ്രതിബദ്ധത ഇരട്ടിയാക്കി, 4G, 5G, ബ്രോഡ്ബാന്‍ഡ്, ഫൈബര്‍ എന്നിവയില്‍ തടസ്സമില്ലാത്ത അനുഭവത്തിനായി നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് അധിക കാപെക്സ് നിക്ഷേപിച്ചു.

എയര്‍ടെല്‍ ദേശീയ തലത്തില്‍ റൂറല്‍ എന്‍ഹാന്‍സ്‌മെന്റ് പദ്ധതി നടത്തി വരുന്നു, 2024 ഓടെ രാജ്യത്തെ 60,000 ഗ്രാമങ്ങളില്‍ നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കും.. കമ്പനിയുടെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമായ വിപണികളിലൊന്നാണ് കേരളം, ഈ സംരംഭത്തിലൂടെ 1600 ഗ്രാമങ്ങളിലും 355 പട്ടണങ്ങളിലുമായി സംസ്ഥാനമൊട്ടാകെയുള്ള നെറ്റ്വര്‍ക്ക് കവറേജ് വര്‍ദ്ധിപ്പിക്കും.
സംസ്ഥാനത്തെ ഉയര്‍ന്ന സാധ്യതയുള്ള ഗ്രാമങ്ങളിലെ കവറേജ് വ്വിപുലീകരിക്കുന്നതിനും ഹൈസ്പീഡ് കണക്റ്റിവിറ്റിയുടെ ശക്തി ആസ്വദിക്കാന്‍ ഉപഭോക്താക്കളെ തയ്യാറാക്കുന്നതിനും, നെറ്റ്വര്‍ക്ക് ശേഷി വര്‍ധിപ്പിക്കാനും ഗ്രാമങ്ങളിലേക്ക് കൂടുതല്‍ ആഴത്തില്‍ സേവനങ്ങള്‍ എത്തിക്കാനുമുള്ള ലക്ഷ്യത്തോടെ കേരളത്തിലെ 14 ജില്ലകളെയും റൂറല്‍ എന്‍ഹാന്‍സ്‌മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

ബന്ധമില്ലാത്ത പ്രദേശങ്ങള്‍. പുതിയ ഫൈബര്‍ കപ്പാസിറ്റി എന്നിവ കൂട്ടിച്ചേര്‍ക്കുന്നത് ഈ മേഖലയിലെ അതിവേഗ ഡാറ്റാ സേവനങ്ങള്‍ക്കുള്ള ആവശ്യകത പൂര്‍ത്തീകരിക്കുന്നതിന് സഹായകമാകും.
ഈ മേഖലയിലെ എയര്‍ടെല്ലിന്റെ നെറ്റ്വര്‍ക്ക് ശൃംഖല ഇപ്പോള്‍ ഹൈവേകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, വ്യാപാരകേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന നഗര, അര്‍ദ്ധ നഗര, ഗ്രാമപ്രദേശങ്ങളും ഉള്‍ക്കൊള്ളുന്നു. ഇതോടെ, ഹില്‍സ്റ്റേഷനുകള്‍ മുതല്‍ സംസ്ഥാനത്തുടനീളമുള്ള ബീച്ചുകള്‍ വരെയുള്ള എല്ലാ ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മെച്ചപ്പെട്ട നെറ്റ്വര്‍ക്ക് ഫുട്പ്രിന്റ്‌സ് ആസ്വദിക്കാനാകും . വയനാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലെ ഹില്‍സ്റ്റേഷനുകള്‍ മികച്ച നെറ്റ്വര്‍ക്കുമായി സജ്ജീകരിച്ചിരിക്കുന്നു, ഇത് വിദൂരസ്ഥലങ്ങളില്‍ പോലും എയര്‍ടെല്ലിനെ ലഭ്യമാക്കുന്നു.

Related Topics

Share this story