Times Kerala

 3000 നഗരങ്ങളില്‍  5ജി പ്ലസ് സേവനങ്ങള്‍ ലഭ്യമാക്കി എയര്‍ടെല്‍ 

 
 3000 നഗരങ്ങളില്‍  5ജി പ്ലസ് സേവനങ്ങള്‍ ലഭ്യമാക്കി എയര്‍ടെല്‍ 
 കൊച്ചി:  ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ 3000 നഗരങ്ങളില്‍ കൂടി അള്‍ട്രാ ഫാസ്റ്റ് 5ജി സേവനങ്ങള്‍ അവതരിപ്പിച്ചു. ജമ്മുവിലെ കത്ര മുതല്‍ കേരളത്തിലെ കണ്ണൂര്‍  വരെയും , ബിഹാറിലെ പട്ന മുതല്‍ തമിഴ്നാട്ടിലെ കന്യാകുമാരി വരെയും, അരുണാചല്‍ പ്രദേശിലെ ഇറ്റാനഗര്‍ കേന്ദ്രഭരണ പ്രദേശമായ ദാമന്‍ ആന്‍ഡ് ദിയു വരെയും, രാജ്യത്തിന്റെ എല്ലാ പ്രധാന നഗര-ഗ്രാമീണ ഭാഗങ്ങളിലും എയര്‍ടെല്‍ 5ജി  പ്ലസ്  പരിധിയില്ലാതെ സേവനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണെന്ന് ഭാരതി എയര്‍ടെല്‍ ചീഫ് ടെക്‌നോളജി ഓഫീസര്‍ രണ്‍ദീപ് സെഖോണ്‍ പറഞ്ഞു.

Related Topics

Share this story