Times Kerala

 എയര്‍ടെല്ലിന് 2.2 ദശലക്ഷം 5ജി വരിക്കാര്‍

 
ജമ്മുവിൽ 5ജി സേവനങ്ങൾ ആരംഭിച്ച് ആരംഭിച്ച് എയർടെൽ
 

തിരുവനന്തപുരം കേരളത്തില്‍ ഭാരതിഎയര്‍ടെല്ലിന് ('എയര്‍ടെല്‍') 2.2 ദശലക്ഷം 5ജി ഉപഭോക്താക്കള്‍ തികഞ്ഞു. സംസ്ഥാനത്തില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ എയര്‍ടെല്‍ 5ജി ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തി. നെക്സ്റ്റ് ജനറേഷന്‍ മൊബൈല്‍ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നതിലേക്കുള്ള മാറ്റം പ്രതിഫലിപ്പിക്കുന്ന 5G സേവനം കമ്പനി കേരളത്തിലെ എല്ലാ നഗരങ്ങളിലും ജില്ലകളിലും വിജയകരമായി നടപ്പിലാക്കി.
 
കമ്പനിയുടെ വിപുലമായ നെറ്റ്വര്‍ക്ക് സംസ്ഥാനത്തുടനീളം വ്യാപിപ്പിച്ചത് ഉപഭോക്താക്കള്‍ക്ക് 5ജി മികച്ച രീതിയില്‍ ലഭിക്കുന്നതിന് സഹായിക്കുന്നു.

'കേരളത്തില്‍ 5ജി വ്യാപകമാക്കുന്നതിന് ആവശ്യമായ നെറ്റ്വര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഞങ്ങള്‍ കാര്യമായ മുന്നേറ്റം നടത്തുകയാണ്. ഇവ ആസ്വദിക്കാനായി അപ്ഗ്രേഡ് ചെയ്യുന്ന ഞങ്ങളുടെ മൂല്യവത്തായ ഉപഭോക്താക്കളോട് ഞങ്ങള്‍ നന്ദി അറിയിക്കുന്നു. അധിക ചെലവില്ലാതെ പരിധികളില്ലാത്ത 5ജി സേവനത്തിന്റെ ശക്തി, ഞങ്ങളുടെ ഉപഭോക്താക്കളെ സംസ്ഥാനത്തിന്റെ ഏറ്റവും വേഗതയേറിയതും വിശ്വസനീയവും അത്യാധുനികവുമായ നെറ്റ്വര്‍ക്കിലേക്ക് സ്ഥിരമായി ബന്ധിപ്പിക്കുന്നു,' ഭാരതി എയര്‍ടെല്‍ സിഇഒ അമിത് ഗുപ്ത പറഞ്ഞു.
 

Related Topics

Share this story