Times Kerala

 എയര്‍ടെല്‍ 5ജി ഇനി രാജ്യാന്തര നിലവാരത്തില്‍

 
 എയര്‍ടെല്‍ 5ജി ഇനി രാജ്യാന്തര നിലവാരത്തില്‍
 കൊച്ചി: ഇന്ത്യയിലുടനീളം എല്ലാ 22 ടെലികോം സര്‍ക്കിളുകളിലും രാജ്യാന്തര
നിലവാരത്തിലുള്ള 5ജി സേവനങ്ങള്‍ ലഭ്യമാക്കിയതായി മുന്‍നിര ടെലികോം
കമ്പനികളിലൊന്നായ ഭാരതി എയര്‍ടെല്‍ അറിയിച്ചു. ടെലികോം വകുപ്പിന്റെ റോള്‍-ഔട്ട്
ബാധ്യതാ മാനദണ്ഡങ്ങള്‍ പ്രകാരമാണ് ആഗോള തലത്തില്‍ സ്വീകാര്യമായ 29 ഗിഗാ
ഹെഡ്‌സ് സ്‌പെക്ട്രത്തില്‍ അതിവേഗ 5ജി സേവനങ്ങള്‍ രാജ്യത്ത് എല്ലായിടത്തും
ലഭ്യമാക്കിയിരിക്കുന്നത്.
ടെലികോം വകുപ്പിന്റെ ആവശ്യപ്പെടുന്ന എല്ലാ റോള്‍-ഔട്ട് ബാധ്യതാ മാനദണ്ഡങ്ങളും
കേരളത്തില്‍ കമ്പനി പാലിച്ചിട്ടുണ്ട്. ഇത് വകുപ്പ് പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.
26 ഗിഗാ ഹെഡ്‌സ് സ്‌പെക്ട്രം സാധ്യമാക്കുന്ന വിപുലമായ കണ്ക്ടിവിറ്റിയിലൂടെ
ഉപഭോക്താക്കള്‍ക്ക് 5ജി പ്ലസ് അതിവേഗ ഇന്റര്‍നെറ്റ് അനുഭവം നല്‍കുന്നതിന് എയര്‍ടെല്‍
തുടര്‍ന്നും നൂതന സേവനങ്ങള്‍ അവതരിപ്പിക്കും.
എയര്‍ടെലിന്റെ പ്രകടനം പുതിയ സാധ്യതകള്‍ തുറന്നിടുകയും 5ജി വ്യാപനത്തിന് ആക്കം
കൂട്ടുകയും ചെയ്തിട്ടുണ്ട്.

Related Topics

Share this story