Times Kerala

.ഉറങ്ങുന്ന സമയത്ത് പോലും മൈക്രോഫോണ്‍ ഉപയോഗിച്ച് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നു വാട്‌സ്ആപ്പിനെതിരെ ഗുരുതര ആരോപണം; അന്വേഷിക്കാനൊരുങ്ങി കേന്ദ്രം 

 
whatsapp
ന്യൂഡല്‍ഹി: കോടിക്കണക്കിനു ആളുകൾ ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്പാണ് ഫേസ്‌ബുക്ക് മാതൃകമ്പനിയായി മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ്. ഇപ്പോൾ ഉപഭോക്താക്കള്‍ അറിയാതെ വാട്‌സ്ആപ്പ് മൈക്രോഫോണ്‍ വഴി വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണമാണ് ഉയരുന്നത്. അതേസമയം ആരോപണങ്ങളിൽ അന്വേഷണം നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.ഉറങ്ങുന്ന സമയത്ത് പോലും വാട്‌സ്ആപ്പ് മൈക്രോഫോണ്‍ ഉപയോഗിച്ച് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന ട്വിറ്റര്‍ എഞ്ചിനീയറിംഗ് ഡയറക്ടര്‍ ഫോഡ് ഡാബിരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ സംരക്ഷണ ബില്‍ തയ്യാറാക്കുന്ന സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ ഗൗരവമായി കാണുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.ഉറങ്ങുന്ന സമയത്ത് പോലും വാട്‌സ്ആപ്പ് മൈക്രോഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വാദവുമായി ആദ്യം രംഗത്തെത്തിയത് ട്വിറ്ററിലെ എഞ്ചിനീയറായ ഫോഡ് ഡാബിരിയാണ്. ഇതിന്റെ തെളിവായി സ്‌ക്രീന്‍ഷോട്ടുകളും അദ്ദേഹം പങ്കുവെച്ചിരുന്നു. പുലര്‍ച്ചെ 4.20 മുതല്‍ 6.53 വരെ വാട്‌സ്ആപ്പ് ഫോണിലെ മൈക്രോഫോണ്‍ ആക്‌സസ് ചെയ്തതായാണ് സ്‌ക്രീന്‍ഷോട്ടില്‍ കാണിക്കുന്നത്. ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക് ഡാബിരിയുടെ ട്വീറ്റിന് പ്രതികരണവുമായി എത്തിയിരുന്നു. വാട്സ്ആപ്പിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.സംഭവം ഉപഭോക്താക്കള്‍ക്കിടയില്‍ ഗുരുതരമായ സുരക്ഷാ, സ്വകാര്യത ആശങ്കകള്‍ ഉയര്‍ത്തിയതോടെ വാട്‌സ്ആപ്പ് തന്നെ മറുപടിയുമായി രംഗത്ത് വന്നു. അതൊരു ബഗ് മാത്രമാണെന്നായിരുന്നു വാട്‌സ്ആപ്പിന്റെ വിശദീകരണം.  

Related Topics

Share this story