Times Kerala

 ZEE5 മനോരഞ്ജൻ ഫെസ്റ്റിവൽ 2022 ഒരു ഉത്സവ ഓഫറായി എല്ലാ പ്രേക്ഷകർക്കും 35+ പ്രീമിയം ഉള്ളടക്കങ്ങളുടെ സ്ട്രീമിംഗ് പ്രഖ്യാപിക്കുന്നു

 
 ZEE5 മനോരഞ്ജൻ ഫെസ്റ്റിവൽ 2022 ഒരു ഉത്സവ ഓഫറായി എല്ലാ പ്രേക്ഷകർക്കും 35+ പ്രീമിയം ഉള്ളടക്കങ്ങളുടെ സ്ട്രീമിംഗ് പ്രഖ്യാപിക്കുന്നു
 

ദശലക്ഷക്കണക്കിന് വിനോദാന്വേഷകർക്കായി ഇന്ത്യയിലെ ഏറ്റവും വലിയ തദ്ദേശീയ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമും ബഹുഭാഷാ സ്റ്റോറി ടെല്ലറുമായ ZEE5, വാർഷിക കാമ്പെയ്‌നായ ZEE5 മനോരഞ്ജൻ ഫെസ്റ്റിവലിലൂടെ (ZMF) തങ്ങളുടെ AVOD ഉപയോക്താക്കൾക്ക് ദീപാവലി ആവേശത്തോടെയും പരിധിയില്ലാത്ത വിനോദത്തിലൂടെയും നൽകാൻ ഒരുങ്ങിയിരിക്കുകയാണ്. 2022 ഒക്‌ടോബർ 22 മുതൽ 28 വരെ നടക്കുന്ന ZEE5 മനോരഞ്ജൻ ഫെസ്റ്റിവലിൽ പ്രീമിയം, വിജയകരമായ SVOD ഉള്ളടക്ക ടൈറ്റിലുകൾ സൗജന്യമായി വിവിധ ഭാഷകളിലായി സ്‌ട്രീം ചെയ്യും. ZEE5-ന്റെ ഉള്ളടക്ക ലൈബ്രറിയിൽ നിന്നുള്ള ഏറ്റവും പുതിയ ഹിറ്റുകളുടെ നിലവാരമുള്ള തിരഞ്ഞെടുപ്പുകൾ വഴി പ്രേക്ഷകരെ ശാക്തീകരിക്കുന്നതിനുള്ള ബ്രാൻഡിന്റെ വീക്ഷണവുമായി ചേർന്ന് നിൽക്കുന്നതാണ് ഈ സംരംഭം.

7 ദിവസത്തെ ഈ ഫെസ്റ്റിവലിൽ ത്രില്ലറുകൾ, ഫിക്ഷൻ, റൊമാൻസ് തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിന്നുള്ള 35-ൽ അധികം പ്രീമിയം ടൈറ്റിലുകൾ AVOD പ്രേക്ഷകർക്ക് ലഭ്യമാകും. വരുടു കാവലേനു, ഗീത ഗോവിന്ദം, ഏക് ലവ് യാ, ആറൻമനൈ 3, ഓ മൈ കടവുളേ, കൽക്കി, രശ്മി റോക്കറ്റ്, 14 ഫീരെ, ഡ്രീം ഗേൾ തുടങ്ങി നിരവധി ടൈറ്റിലുകൾ ഇതിലുണ്ട്.

“ടയർ II, III നഗരങ്ങൾ ഉൾപ്പെടെയുള്ള വിപണികളിൽ ഉടനീളമുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഗുണനിലവാരമുള്ള ഉള്ളടക്കം, ശ്രദ്ധേയമായ കഥകൾ, വൈവിധ്യമാർന്ന വിഭാഗങ്ങൾ എന്നിവയ്‌ക്ക് വർദ്ധിച്ച ആവശ്യം ഉണ്ട്. ഞങ്ങളുടെ ഏതാനും ജനപ്രിയ ഉള്ളടക്കങ്ങൾ വലിയൊരു വിഭാഗം പ്രേക്ഷകർക്ക് ലഭ്യമാക്കുന്നതിലൂടെ ആ ആവശ്യം നിറവേറ്റുന്നതിനായാണ് ZEE5 മനോരഞ്ജൻ ഫെസ്റ്റിവൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഞങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച മൂല്യനിർണ്ണയ നിർദ്ദേശങ്ങൾ വാഗ്ദാനം ചെയ്യുന്നതോടൊപ്പം ഗുണനിലവാരമുള്ള ഉള്ളടക്കം ജനാധിപത്യവത്കരിക്കാനുള്ള ശ്രമമാണിത്. ഞങ്ങളുടെ കാഴ്ചക്കാർ ഉത്സവങ്ങൾ ആഘോഷിക്കുമ്പോൾ ZEE5-ന്റെ പ്രീമിയം ഉള്ളടക്കങ്ങൾ ആസ്വദിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.” കാമ്പെയ്‌നിന് തുടക്കം കുറിച്ച് ശ്രീ. മനീഷ് കൽറ, ചീഫ് ബിസിനസ് ഓഫീസർ, ZEE5 ഇന്ത്യ പറഞ്ഞു.


 “AVOD കാഴ്ചക്കാരുടെ എണ്ണത്തിൽ ഗണ്യമായ വളർച്ചയുണ്ടായിട്ടുണ്ട്, അതോടൊപ്പം, എക്സ്ക്ലൂസീവ് ഉള്ളടക്കത്തിന്റെ ആവശ്യകതയും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ZEE5 മനോരഞ്ജൻ ഫെസ്റ്റിവലിനുള്ള മികച്ച പ്രതികരണവും വിജയവും ഈ കാമ്പെയ്‌നിനെ വലിയ തോതിൽ തിരികെ കൊണ്ടുവരാനുള്ള ഞങ്ങളുടെ തീരുമാനത്തെ ദൃഢമാക്കി. ഈ കാമ്പെയ്‌നിലൂടെ, പരിമിത കാലത്തേക്ക് സൗജന്യമായി, വിവിധ ഭാഷകളിലായുള്ള വിപുലമായ പ്രീമിയം SVOD ഉള്ളടക്ക ടൈറ്റിലുകൾ കൊണ്ടുവന്ന് ZEE5-ന്റെ പ്രേക്ഷകർക്ക് വിപുലമായ തിരഞ്ഞെടുപ്പിന് അവസരം നൽകി ശാക്തീകരിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. ഞങ്ങളുടെ ഈ ഓഫർ രാജ്യത്തുടനീളമുള്ള ഞങ്ങളുടെ പ്രേക്ഷകർ വിലമതിക്കുകയും ആസ്വദിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ തീർച്ചയായും പ്രതീക്ഷിക്കുന്നു.” കാമ്പെയ്‌നിനെക്കുറിച്ച് ശ്രീ. അഭിരൂപ് ദത്ത, ഹെഡ്-AVOD മാർക്കറ്റിംഗ്, ZEE5 പറഞ്ഞു.
ഏറ്റവും പുതിയ ഇൻഡസ്‌ട്രി റിപ്പോർട്ടുകൾ പ്രകാരം നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വളർച്ചയുള്ള ഒടിടി പ്ലാറ്റ്‌ഫോമായ ZEE5, 100-ൽപ്പരം വിഭാഗങ്ങളിലായി വൈവിധ്യമാർന്ന ഉള്ളടക്കത്തിലും യഥാർത്ഥവും പ്രസക്തവും പ്രതിഫലിപ്പിക്കുന്നതുമായ അവതരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ന്, ZEE5-ൽ 5 ലക്ഷത്തിലധികം മണിക്കൂർ ഓൺ ഡിമാൻഡ് ഉള്ളടക്കവും 160-ൽ അധികം ലൈവ് ടിവി ചാനലുകളും ഉണ്ട്. 3500-ലധികം സിനിമകൾ, 1750 ടിവി ഷോകൾ, 700 ഒറിജിനൽസ് എന്നിവയുടെ സമ്പന്നമായ ലൈബ്രറിയുള്ള ZEE5 ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഒറിയ, ഭോജ്പുരി, ഗുജറാത്തി, പഞ്ചാബി എന്നീ 12 ഭാഷകളിൽ ഉള്ളടക്കം വാഗ്ദാനം ചെയ്യുന്നു. 2022-ൽ പ്ലാറ്റ്‌ഫോമിൽ ആവേശകരമായ ഉള്ളടക്കങ്ങളുടെ നിര വരാനുണ്ട്. അത് വിപുലമായ ഉള്ളടക്ക ലൈബ്രറിയിലേക്ക് ചേർക്കുകയും, വിനോദാന്വേഷകർക്ക് വിപുലമായ കാറ്റലോഗ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

Related Topics

Share this story