Times Kerala

 യൂട്യൂബ് ക്ലാസ് ഓഫ് നെക്സ്റ്റപ്പ്  പ്രഖ്യാപിച്ചു

 
 യൂട്യൂബ് ക്ലാസ് ഓഫ് നെക്സ്റ്റപ്പ്  പ്രഖ്യാപിച്ചു
 

കൊച്ചി: വളര്‍ന്നു വരുന്ന യൂട്യൂബ് ക്രിയേറ്റര്‍മാര്‍ക്ക് പ്രചോദനവും ഫണ്ടിങും ലഭിക്കുന്നതിന് പരിശീലനവുമായി യൂട്യൂബ്. രാജ്യത്തുടനീളമുള്ള വിവിധ ഭാഷകളിലുള്ള ക്രിയേറ്റര്‍മാര്‍ക്കാണ് മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന പരിശീലനം. 20 ക്രിയേറ്റര്‍മാര്‍ക്കാണ് ഈ വര്‍ഷത്തെ ക്ലാസ് ഓഫ് നെക്‌സറ്റപ്പ് എന്ന പേരില്‍ പരിശീലനം നല്‍കുന്നത്.

ആകര്‍ഷകമായ ഉള്ളടക്കം, മള്‍ട്ടി ഫോര്‍മാറ്റ് ഉള്ളടക്കം സൃഷ്ടിക്കല്‍, സ്‌ക്രിപ്റ്റിംങ്, പ്രൊഡക്ഷന്‍ ഡിസൈന്‍, എഡിറ്റിങ്, കമ്യൂണിറ്റി ബില്‍ഡിങ്, ബ്രാന്‍ഡിങ്, ധനസമ്പാദനം എന്നീ വിഷയങ്ങളിലാണ് ക്ലാസുകള്‍.  ക്രിയേറ്റര്‍മാര്‍ക്ക് ചാനലുകള്‍ തുടങ്ങാനും കമ്യൂണിറ്റികള്‍ വര്‍ധിപ്പിക്കാനും സഹായിക്കുന്നതിന്റെ ഭാഗമായി യൂ ട്യൂബ് പാര്‍ട്ണര്‍ഷിപ്പ് റീജണല്‍ ഡയറക്ടര്‍ അയജ് വിദ്യാസാഗര്‍ പറഞ്ഞു. യൂട്യൂബ് ക്രിയേറ്റര്‍മാരായ ഗാര്‍ഡനപ്പ്, ഗോല്‍ഗപ്പ ഗേല്‍, ഹിമാദ്രി പട്ടേല്‍ എന്നിവര്‍ക്ക് കരിയര്‍ പടുത്തുയര്‍ത്താന്‍ ഈ പദ്ധതി സഹായിച്ചിട്ടുണ്ടെന്ന് അപെക്, യൂട്യൂബ് പാര്‍ട്ണര്‍ ഡെവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റ് ഡയറക്ടടര്‍ മാര്‍ക് ലെഫ്‌കോവിറ്റ്‌സും വ്യക്തമാക്കി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 20 പേരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
 

Related Topics

Share this story