Times Kerala

  സ്വന്തം നമ്പറിലേക്കു തന്നെ മെസേജ് അയക്കാം; വാട്ട്സാപ്പിൽ പുതിയ അപ്‌ഡേറ്റ് വരുന്നു 

 
whatsapp
 ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്പാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ്. അടുത്തിടെയായി നിരവധി അപ്‌ഡേറ്റുകളാണ് വാട്ട്സ്ആപ്പ് അവതരിപ്പിച്ചത്/ ഇപ്പോളിതാ ഉപഭോക്താക്കള്‍ക്ക് സ്വന്തം അക്കൗണ്ടിലേക്കു തന്നെ മെസേജ് അയക്കാന്‍ സാധിക്കുന്ന സൗകര്യം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പ് എന്നാണ് പുതിയ റിപ്പോർട്ട്.
വാബീറ്റ ഇന്‍ഫോ പുറത്തുവിട്ട സ്‌ക്രീന്‍ ഷോട്ടുകള്‍ ഇത് വ്യക്തമാക്കുന്നു. 'മെസേജ് വിത്ത് യുവര്‍സെല്‍ഫ്' എന്ന് വിളിക്കുന്ന സൗകര്യമാണിത്. ഇതുവഴി സ്വന്തം അക്കൗണ്ടിലേക്ക് തന്നെ മെസേജ് അയക്കാന്‍ സാധിക്കും. 'ന്യൂ ചാറ്റ്' ബട്ടന്‍ തുറന്നാല്‍ ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കും. പുതിയ അപ്‌ഡേഷൻ ലഭ്യമായാൽ മറ്റ് ചാറ്റുകളില്‍ അയക്കാന്‍ സാധിക്കുന്ന എല്ലാ സന്ദേശങ്ങളും നിങ്ങള്‍ക്ക് സ്വയം അയക്കാന്‍ സാധിക്കും. ടെക്‌സ്റ്റ് മെസേജുകളും മീഡിയാ ഫയലുകളും എല്ലാം അയക്കാൻ സാധിക്കും.

Related Topics

Share this story