Times Kerala

 ഐഫോൺ ഇനി സ്വയം ശരിയാക്കാം.! പുതിയ പരിപാടി അവതരിപ്പിച്ച് ആപ്പിൾ 

 
 ഐഫോൺ ഇനി സ്വയം ശരിയാക്കാം.! പുതിയ പരിപാടി അവതരിപ്പിച്ച് ആപ്പിൾ 
 സന്‍ഫ്രാന്‍സിസ്കോ: ഉപയോക്താക്കള്‍ക്ക് തന്നെ സ്വന്തം ഐഫോണ്‍ ശരിയാക്കാന്‍ സാധിക്കുന്ന സെൽഫ് സർവീസ് റിപ്പയർ പ്രോഗ്രാം യുഎസിൽ ലോഞ്ച് ചെയ്‌തു. ഇതോടെ ആപ്പിള്‍ ഉപകരണങ്ങള്‍, ഏറ്റവും പുതിയ  ഐഫോണ്‍ എസ്ഇ 2022 വരെ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ശരിയാക്കാം. അതിനുള്ള ടൂള്‍ കിറ്റ് ഇപ്പോള്‍ ഓർഡർ ചെയ്യാനും കഴിയും.ഐഫോണ്‍ ഉടമകൾക്ക് ആപ്പിൾ സെൽഫ് സർവീസ് റിപ്പയര്‍സ്റ്റോറില്‍ നിന്നും ആപ്പിള്‍ ഐഫോണ്‍ 13, 12 സീരിസിന്‍റെ അടക്കം 200 ഭാഗങ്ങള്‍  തിരഞ്ഞെടുക്കാനും ഓർഡർ ചെയ്യാനും കഴിയും. സെൽഫ് സർവീസ് റിപ്പയർ പ്രോഗ്രാമിൽ നിന്നുള്ള ഭാഗങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ ഫോൺ റിപ്പയർ ചെയ്‌താൽ നിങ്ങളുടെ ഫോണ്‍ വാറന്‍റി തുടര്‍ന്ന് ലഭിക്കില്ല. എന്നാല്‍ റിപ്പേയര്‍ ചെയ്യാന്‍ വാങ്ങിയ ഉപകരണത്തിന്‍റെ ഹാര്‍ഡ് വെയര്‍ പ്രശ്നങ്ങള്‍ക്ക് വാറന്‍റി ലഭിക്കും എന്നും ആപ്പിൾ വ്യക്തമാക്കുന്നു.

Related Topics

Share this story