Times Kerala

വെറും 4,499 രൂപയ്ക്ക് ഒരു പുതിയ ഫോൺ സ്വന്തമാക്കാം; 'എക്‌സ്‌ചേഞ്ച് ടു അപ്‌ഗ്രേഡ്' ഓഫറുമായി റിലയന്‍‍സ് ജിയോ

 
വെറും 4,499 രൂപയ്ക്ക് ഒരു പുതിയ ഫോൺ സ്വന്തമാക്കാം; 'എക്‌സ്‌ചേഞ്ച് ടു അപ്‌ഗ്രേഡ്' ഓഫറുമായി റിലയന്‍‍സ് ജിയോ
 'എക്‌സ്‌ചേഞ്ച് ടു അപ്‌ഗ്രേഡ്' ഓഫർ പ്രഖ്യാപിച്ച് ജിയോ. പഭോക്താക്കൾക്ക് പ്രവർത്തനക്ഷമമായ 4 ജി ഫീച്ചർ ഫോണോ സ്മാർട് ഫോണോ കേവലം 4,499 രൂപയ്ക്ക് ഒരു പുതിയ ജിയോഫോൺ നെക്സ്റ്റുമായി എക്സേഞ്ച് ചെയ്യാം എന്നതാണ് ഓഫർ. ജിയോഫോൺ നെക്സ്റ്റ് ‘എക്സ്‌ചേഞ്ച് ടു അപ്‌ഗ്രേഡ്’ ഓഫറിലൂടെ സ്മാർട് ഡിജിറ്റൽ ലൈഫ് ആസ്വദിക്കാൻ കൂടുതല്‍ ഉപയോക്താക്കളെയാണ് ജിയോ ലക്ഷ്യമിടുന്നത്. റിലയൻസ് റീട്ടെയില്‍ ഷോറൂമുകളായ ജിയോമാർട്ട് ഡിജിറ്റൽ, റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ വഴി രാജ്യത്തിന്റെ എല്ലാ ഇടങ്ങളിലും ഈ ഓഫർ റിലയന്‍സ് ലഭ്യമാക്കുന്നു. ആന്റി ഫിംഗര്‍പ്രിന്റ് കോട്ടിംഗുള്ള കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 ഉള്ള 5.45 ഇഞ്ച് എച്ച് ഡി പ്ലസ് ഡിസ്പ്ലേയാണ് ജിയോഫോണ്‍ നെക്സ്റ്റിന്റെ പ്രത്യേകത. 1.3GHz ക്ലോക്ക് ചെയ്യുന്ന ക്വാഡ് കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 215 ആണ് സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്, 2 ജിബി റാമുമായി ചേര്‍ത്ത 32ജിബി സ്റ്റോറേജ് ഇതിലുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് വര്‍ധിപ്പിക്കാം. സ്മാര്‍ട്ട്ഫോണില്‍ 3500 എംഎഎച്ച് ബാറ്ററിയുണ്ട്. വൈ-ഫൈ, ബ്ലൂടൂത്ത് 4.1, ഓഡിയോ ജാക്ക്, മൈക്രോ-യുഎസ്ബി എന്നിവയുള്‍പ്പെടെ കണക്റ്റിവിറ്റിക്ക് വേണ്ടിയുള്ള വിവിധ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ഇതിലുണ്ട്.

Related Topics

Share this story