Times Kerala

 ഷവോമി ഇന്ത്യ അധിക സുരക്ഷാ ഫീച്ചറോടെ റെഡ്മി A1+ അവതരിപ്പിക്കുന്നു: ഈ ഉത്സവകാലത്ത് സമ്മാനമായി നൽകാവുന്ന മികച്ച സ്മാർട്ട്‌ഫോൺ

 
 ഷവോമി ഇന്ത്യ അധിക സുരക്ഷാ ഫീച്ചറോടെ റെഡ്മി A1+ അവതരിപ്പിക്കുന്നു: ഈ ഉത്സവകാലത്ത് സമ്മാനമായി നൽകാവുന്ന മികച്ച സ്മാർട്ട്‌ഫോൺ
 

ദീപാവലി ആഘോഷങ്ങൾക്കിടെ ഷവോമി ഇന്ത്യ വെറും 6999 രൂപയ്ക്ക് റെഡ്മി A1+ എന്ന മറ്റൊരു ഓഫറുമായി ഉപയോക്താക്കളെ അതിശയിപ്പിച്ചിരിക്കുകയാണ്. ആദ്യമായി സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവർ‌ക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന റെഡ്മി A1+ ഈ വിഭാഗത്തിലെ മികച്ച ഫീച്ചറുകളോടെ സവിശേഷമായ മൂല്യം നൽകാനായി രൂപകൽപ്പന ചെയ്തതാണ്. ലെതർ ടെക്സ്ചർ ഡിസൈൻ, ഫിംഗർപ്രിന്റ് സെൻസർ, വലിയ 5000mAh ബാറ്ററി എന്നിവയുള്ള റെഡ്മി A1+ ആദ്യമായി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കൾക്കും കുറഞ്ഞ വിലയ്ക്കുള്ള അനുയോജ്യമായ തിരഞ്ഞെടുപ്പാണ്. ഫ്ലിപ്കാർട്ട്, Mi.com എന്നിവയിലും മറ്റ് റീട്ടെയിൽ സ്റ്റോറുകളിലും മാത്രം ഈ ഫോൺ ലഭ്യമാണ്.

റെഡ്മി A1 ന്റെ വിജയം, ഷവോമി ഇന്ത്യയെ ഈ സീരീസ് ശക്തിപ്പെടുത്താനും, ഡിസൈൻ, സുരക്ഷ, സ്റ്റൈൽ എന്നിവയുടെ മികച്ച സംയോജനമായ റെഡ്മി A1+ സൃഷ്ടിക്കാനും പ്രചോദനം നൽകി. 6.5” HD+ ഡിസ്‌പ്ലേയ്‌ക്കൊപ്പം 120Hz ടച്ച് സാംപ്ലിങ്ങ് നിരക്കുമുള്ള ഈ ഫോൺ നിങ്ങളുടെ ദൈനംദിന മൾട്ടിടാസ്‌ക്കിംഗ് അനായാസമാക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. എല്ലാ വിനോദ ആവശ്യങ്ങളും നിറവേറ്റിക്കൊണ്ട്, ബാറ്ററി ബാക്കപ്പിനെക്കുറിച്ച് ആശങ്കപ്പെടാതെ നിങ്ങളുടെ പ്രിയപ്പെട്ട ഗെയിം കളിക്കാനും പരിധിയില്ലാതെ റീലുകളിലൂടെ സ്ക്രോൾ ചെയ്യാനും അല്ലെങ്കിൽ ഒരു ഷോ കാണാനും കഴിയും. എല്ലായ്‌പ്പോഴത്തെയും പോലെ സുരക്ഷയും രഹസ്യസ്വഭാവവും ഉറപ്പാക്കുന്ന ഇത്, വേഗത്തിൽ അൺലോക്ക് ചെയ്യുന്നതിന് ഏറ്റവും നവീനമായ ഫിംഗർപ്രിന്റ് സെൻസർ സഹിതം വരുന്നു. ലെതർ ടെക്സ്ചർ ചെയ്ത ബാക്ക് ഫിനിഷ് ഫോൺ കൈയ്യിൽ പിടിക്കുന്നത് വളരെ എളുപ്പമാക്കുന്നു, കൂടാതെ കറ പിടിക്കുകയുമില്ല. 8 എംപി ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഉപയോക്താക്കളെ വെളിച്ചവും നിമിഷങ്ങളും പകർത്താൻ അനുവദിക്കുന്നു, അതേസമയം 5 എംപി റിയർ ക്യാമറ കുടുംബം മുഴുവൻ ഒരുമിച്ചുള്ളപ്പോൾ ഉത്സവ സെൽഫികൾക്ക് തികച്ചും അനുയോജ്യമാണ്.

ആകർഷകവും സുഗമവുമായ അനുഭവത്തിനായി മീഡിയടെക് ഹീലിയോ A22 പ്രോസസറും ആൻഡ്രോയിഡ് 12-ഉം ഉള്ള റെഡ്മി A1+ വേഗതയേറിയതും കാര്യക്ഷമതയുള്ളതും കാലതാമസമില്ലാത്തതുമാണ്. 10W ഫാസ്റ്റ് ചാർജർ ഇൻ-ബോക്‌സുള്ള 5000 mAh ബാറ്ററി ഉപയോഗിക്കുന്ന ഇത് ഒറ്റ ചാർജിൽ 2 ദിവസം വരെ നീണ്ടുനിൽക്കും. ഇത് യാത്രകളിൽ തടസ്സമില്ലാത്ത സംഗീതവും ഗെയിമുകളും വീഡിയോകളും ആസ്വദിക്കാൻ നിങ്ങളെ അനുവദിക്കുന്നു.

6999 രൂപ വിലയിൽ ആരംഭിക്കുന്ന റെഡ്മി A1+ മികച്ച ബഡ്ജറ്റ് സൗഹൃദ സ്മാർട്ട്‌ഫോണാണ്. ആദ്യ  സ്‌മാർട്ട്‌ഫോൺ ആദ്യമായി ഉപയോഗിക്കുന്നവർക്ക് മാത്രമല്ല പ്രായമാവർക്കും ഇത് ഒരു മികച്ച ദീപാവലി സമ്മാനമാണ്. ആൻഡ്രോയിഡ് 12, മികച്ച പ്രവർത്തനക്ഷമതയുള്ള പ്രൊസസ്സർ, പരിധിയില്ലാത്ത വിനോദം, ഓൾ റൗണ്ടർ ക്യാമറ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിന് അനുയോജ്യമായ എല്ലാ സവിശേഷതകളും സംയോജിപ്പിച്ച ഒരു സമ്പൂർണ്ണ പാക്കേജാണ് റെഡ്മി A1+. ഇളം പച്ച, ഇളം നീല, കറുപ്പ് എന്നീ മൂന്ന് കളർ ചോയ്‌സുകളും 2GB/32GB, 3GB/32GB എന്നീ രണ്ട് സ്‌റ്റോറേജ് വേരിയന്റുകളുമുണ്ട്. നിങ്ങളുടെ വ്യക്തിത്വത്തിന് ഏറ്റവും അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കാം. ഏത് പ്രായത്തിലുമുള്ള ആൾക്കാർക്ക് ഇത് അനുയോജ്യമാണ്. റെഡ്മി A1+ നൽകുന്നതിലൂടെ, നിങ്ങളുടെ ദീപാവലി ശരിക്കും സവിശേഷമാക്കുന്ന ഒരു ഫോൺ ഷവോമി നിങ്ങൾക്കായി അവതരിപ്പിക്കുകയാണ്.

Related Topics

Share this story