Times Kerala

 വില്‍എസി മീഡിയ പ്ലേയറിന് ഇന്ത്യയില്‍ നിരോധനം.?

 
 വില്‍എസി മീഡിയ പ്ലേയറിന് ഇന്ത്യയില്‍ നിരോധനം.?
 ന്യൂഡല്‍ഹി: വില്‍എസി മീഡിയ പ്ലേയറിന് ഇന്ത്യയില്‍ നിരോധനം.രാജ്യത്ത് രണ്ട് മാസത്തോളമായി വിഎല്‍സി മീഡിയ പ്ലേയര്‍ നിരോധനം നേരിടുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, കമ്പിനിയും സര്‍ക്കാരും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. ഇതിനിടെ ചൈനയുടെ പിന്തുണയുള്ള ഹാക്കിംഗ് ഗ്രൂപ്പായ സിക്കാഡ സൈബര്‍ ആക്രമണത്തിന് ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമാണ് വിഎല്‍സി മീഡിയ പ്ലെയര്‍ എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ദീര്‍ഘകാല സൈബര്‍ ആക്രമണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്പാം ലോഡര്‍ വിന്യസിക്കാന്‍ സിക്കാഡ വിഎല്‍സി മീഡിയ പ്ലെയര്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സുരക്ഷ വിദഗ്ദര്‍ കണ്ടെത്തിയിരുന്നു.എസിടി ഫൈബര്‍നെറ്റ്, ജിയോ, വിഐ എന്നിങ്ങനെയുള്ള പ്രമുഖ കമ്പനികള്‍ വിഎല്‍സി മീഡിയ പ്ലേയര്‍ നിരോധിച്ചുണ്ട്. 

Related Topics

Share this story