Times Kerala

 പുത്തൻ ഫീച്ചറുകളുമായി വാട്ട്സ്ആപ്പ്.!

 
whatsapp
 പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്സ്ആപ്പ്. വാട്ട്സ്ആപ്പിന്റെ പുതിയ ഡ്രോയിംഗ് ടൂൾ അടുത്ത അപ്ഡേറ്റോടെ എല്ലാവർക്കും ലഭിക്കുമെന്നാണ് വാർത്ത. വാട്ട്‌സ്ആപ്പിന്റെ ഐഒഎസ് ബീറ്റ പതിപ്പിൽ ഈ പ്രത്യേകത ലഭിക്കുമെന്നാണ് വിവരം. കൂടാതെ, അപ്രത്യക്ഷമായ ചാറ്റുകൾക്കായി വാട്ട്‌സ്ആപ്പ് ഒരു പുതിയ മീഡിയ വിസിബിലിറ്റി ഫീച്ചറും കൊണ്ടുവരുന്നുണ്ടെന്നാണ് വിവരം. പുതിയ ഫീച്ചർ കാണിക്കുന്ന സ്‌ക്രീൻഷോട്ടുകൾ വാട്ട്സ്ആപ്പ് ബീറ്റ ഇൻഫോ പുറത്ത് വിട്ടിട്ടുണ്ട്. ചില ഉപയോക്താക്കൾക്ക് ആൻഡ്രോയിഡിനുള്ള വാട്ട്‌സ്ആപ്പ് ബീറ്റയിലും പുതിയ ഡ്രോയിംഗ് ടൂളുകൾ വരുന്നുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്.

Related Topics

Share this story