Times Kerala

 ഈ ഫോണുകളിൽ ഇനി വാട്ട്സ്ആപ്പ് ലഭിക്കില്ല.!

 
whatsapp
 പഴയ ഐഫോണുകളിൽ ഇനി വാട്സ് ആപ്പ് ലഭ്യമാകില്ല. വാബിറ്റ്ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പഴയ ഐഫോൺ ഉപയോക്താക്കളിൽ പലർക്കും നേരത്തെ തന്നെ വാട്സ് ആപ്പ് ഇക്കാര്യത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഐഒഎസ് 10, 11 എന്നിവയിൽ പ്രവർത്തിക്കുന്ന ഫോണുകൾക്കാകും വാട്സ് ആപ്പ് ലഭിക്കാതെ വരിക. ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റു ചെയ്യാതെ ഉപയോഗിക്കുന്നവയാണ് ഐഫോണ്‍ 5 എസ്, 6, 6 പ്ലസ് തുടങ്ങിയവ. ഈ മോഡലുകള്‍ക്കായിരിക്കും പ്രധാനമായും ഈ പ്രശ്നം വരുന്നത്. അതേസമയം, വാട്സ് ആപ്പ് പോകാതെ ഇരിക്കാനുള്ള എളുപ്പവഴി അപ്ഡേഷനാണ്.   .

Related Topics

Share this story