Times Kerala

 പുതിയ ഫീച്ചര്‍ പരീക്ഷിക്കാനൊരുങ്ങി വാട്‌സാപ്പ്

 
 പുതിയ ഫീച്ചര്‍ പരീക്ഷിക്കാനൊരുങ്ങി വാട്‌സാപ്പ്
  ഡൽഹി : വാട്ട്സാപ്പില്‍ പുതിയ ഫീച്ചര്‍.  ഒരാള്‍ക്ക് അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാതെ തന്നെ എഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന സൗകര്യം വാട്‌സാപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. സന്ദേശങ്ങളില്‍ അക്ഷരതെറ്റോ, പിഴവുകളോ വരുമ്പോഴും മറ്റും ആവശ്യമായ തിരുത്തുകള്‍ വരുത്താന്‍ പറ്റുന്നതാണ് പുതിയ ഫീച്ചര്‍. പുതിയ ഫീച്ചറിന്‍റെ പരീക്ഷണം വാട്ട്സാപ്പ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. നിലവില്‍ വാട്‌സാപ്പ് ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ സൗകര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ചില ബീറ്റാ ഉപഭോക്താക്കള്‍ക്ക് ഇത് ലഭ്യമാക്കിയിട്ടുണ്ട്. ബീറ്റാ ടെസ്റ്റിങ് പൂര്‍ത്തിയായതിന് ശേഷമേ എല്ലാ ഉപഭോക്താക്കള്‍ക്കും ഇത് ലഭിക്കൂ. 

Related Topics

Share this story