Times Kerala

 പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്ട്സ്ആപ്പ് ഒരുങ്ങുന്നു.!

 
whatsapp
 പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്ട്സ്ആപ്പ്.  എഡിറ്റിംഗ് ഫീച്ചറാണ് വാട്ട്സ്ആപ്പ് ഉടന്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ഇതിന്റെ ഇന്‍റേണല്‍ ടെസ്റ്റിംഗ് നടക്കുന്നു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അതിന്‍റെ ചില സ്ക്രീന്‍ ഷോട്ടുകള്‍ വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ പുറത്തുവിട്ടിട്ടുണ്ട്. അയച്ച സന്ദേശം എഡിറ്റ് ചെയ്യാന്‍ സാധിക്കും എന്നതാണ് ഈ ഫീച്ചറിന്‍റെ പ്രത്യേകത. എന്നാല്‍ നിശ്ചിത സമയത്തേക്ക് മാത്രമേ ഈ ഫീച്ചർ ലഭ്യമാകൂ. ഏറ്റവും പുതിയ വിവരം അനുസരിച്ച് ഇത് 15 മിനുട്ട് ആയിരിക്കും. മുന്‍പ് ഡിലീറ്റ് സന്ദേശത്തിന്‍റെ സമയം വര്‍ദ്ധിപ്പിച്ച പോലെ ഭാവിയില്‍ വാട്ട്സ്ആപ്പ് ഈ സമയം വര്‍ദ്ധിപ്പിച്ചേക്കാം എന്നും റിപ്പോർട്ടുണ്ട്.

Related Topics

Share this story