Times Kerala

 വാട്‌സാപ്പിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചു

 
വാട്‌സാപ്പിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചു
 
ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സാപ്പിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചു.  ഉച്ചയ്ക്കു 2.15 മുതല്‍ സര്‍വീസ് പുനഃസ്ഥാപിച്ചതായി അധികൃതര്‍ വ്യക്തമാക്കി.ഉച്ച മുതൽ വാട്സാപ് ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ പ്രവർത്തനരഹിതമായിരുന്നു. ഒരു മണിക്കൂറിലേറെ ഗ്രൂപ്പുകളിലേക്ക് ഉൾപ്പെടെ സന്ദേശങ്ങൾ കൈമാറാൻ കഴിഞ്ഞിരുന്നില്ല. ഇതുവരെ സംഭവിച്ചിട്ടുള്ളിൽ ഏറ്റവും ദൈർഘ്യമേറിയ തകരാറാണ് സംഭവിച്ചത്.ലോകത്താകമാനം 200 കോടിയിലധികം ഉപയോക്താക്കളാണ് വാട്സാപ്പിനുള്ളത്. പ്രശ്നം ശ്രദ്ധയിപ്പെട്ടെന്നും തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണെന്നും മെറ്റ നേരത്തെ അറിയിച്ചിരുന്നു.

Related Topics

Share this story